കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്താ​ണ്; പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​ജെ. ഷൈ​ന്‍


കൊ​ച്ചി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൊ​ത്ത​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്താ​ണെ​ന്ന് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ള​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ പൊ​തു ട്രെ​ന്‍​ഡാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഹൈ​ബി ഈ​ഡ​ന്‍ മു​മ്പും മ​ത്സ​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ്. ഈ ​രം​ഗ​ത്ത് പു​തി​യ ആ​ളാ​യ എ​നി​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​വ​രു​ടെ അ​ടു​ത്തും ഓ​ടി​യെ​ത്താ​നാ​യി​ല്ല.

എ​ന്നാ​ല്‍ ക​ഴി​യും​വി​ധം വോ​ട്ട​ര്‍​മാ​രെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. തോ​ല്‍​വി​യെ​ക്കു​റി​ച്ച് എ​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി ഘ​ട​ക​ത്തെ അ​റി​യി​ക്കു​മെ​ന്നും ഷൈ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment