വയനാടിനെ കൈവിടുമോ രാഹുൽ; ആശങ്കയിൽ പ്രവർത്തകർ

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ലി​യ വി​ജ​യം നേ​ടി​യ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം വി​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. വ​യ​നാ​ടി​നു പു​റ​മേ റാ​യ്ബ​റേ​ലി​യി​ലും രാ​ഹു​ല്‍ വി​ജ​യ​ക്കൊ​ടി​പാ​റി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പ് വ​യ​നാ​ട്ടു​കാ​ര്‍​ക്കാ​ണ്. വ​യ​നാ​ടി​നെ രാ​ഹു​ല്‍ കൈ​വി​ടു​മോ എ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ശ​ങ്ക.

ഇ​ന്ത്യാ മു​ന്ന​ണി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ലി​യ മൈ​ലേ​ജാ​ണ് ല​ഭി​ച്ച​ത്. റാ​യ്ബ​റേ​ലി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി 3,90,030 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്.

വ​യ​നാ​ട്ടി​ല്‍ 3,64, 422 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലും. രാ​ഹു​ലി​ന്‍റെ കു​ടും​ബ​ത്തി​നു റാ​യ്ബ​റേ​ലി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഹി​ന്ദി മേ​ഖ​ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം റാ​യ്ബ​റേ​ലി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​നു താ​ല്‍​പ​ര്യം.

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ തു​ട​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​തു ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന. ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ന്ത്യ​സ​ഖ്യം അ​തി​ശ​ക്ത​മാ​യ മ​ല്‍​സ​രം കാ​ഴ്ച​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ല്‍ റാ​യ്ബ​റേ​ലി​യി​ല്‍ ഉ​ണ്ടാ​യാ​ല്‍ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് ഇ​ന്ത്യ​മു​ന്ന​ണി നേ​താ​ക്ക​ള്‍ ക​രു​തു​ന്നു​ണ്ട്.

അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം കൂ​ടി പ​രി​ഗ​ണി​ച്ചേ​ശ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം.

രാ​ഹു​ല്‍ വ​യ​നാ​ട് വി​ട്ടാ​ല്‍ സ​ഹോ​ദ​രി പ്രി​യ​ങ്കാ​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ക്കാ​ന്‍ എ​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍​നി​ന്ന് 4.31 ല​ക്ഷം വോ​ട്ടി​ന്‍റെ ഭു​രി​പ​ക്ഷ​ത്തി​നാ​ണ് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ന്ന് സി​പി​ഐ​യി​ലെ പി.​പി.​സു​നീ​റി​നെ​യാ​ണ് രാ​ഹു​ല്‍ തോ​ല്‍​പ്പി​ച്ച​ത്. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ശ​ക്ത​മാ​യ മ​ല്‍​സ​രം ന​ട​ത്തി​യ​തു​മൂ​ല​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

1,41, 045 വോ​ട്ടു​ക​ളാ​ണ് സു​രേ​ന്ദ്ര​ന്‍ നേ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ നാ​ല്‍​പ​തി​നാ​യി​ര​ത്തി​ല്‍ പ​രം വോ​ട്ടു​ക​ള്‍ അ​ദ്ദേ​ഹം അ​ധി​കം നേ​ടി.

Related posts

Leave a Comment