നഗരത്തെ വെ​ള്ള​ത്തി​ലാ​ഴ്ത്തി​യ ക​ന​ത്ത മ​ഴ: കൊ​ച്ചി​യി​ലേ​ത് മേ​ഘ​വി​സ്‌​ഫോ​ട​നം; സ്ഥി​രീ​ക​രി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

കൊ​ച്ചി: മേ​യ് 28ന് ​കൊ​ച്ചി ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ലാ​ഴ്ത്തി​യ ക​ന​ത്ത മ​ഴ, മേ​ഘ​വി​സ്‌​ഫോ​ട​നം ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ള​മ​ശേ​രി​യി​ലെ മ​ഴ​മാ​പി​നി​യി​ല്‍ അ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 100 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​യ​ത് മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണെ​ന്ന് കു​സാ​റ്റ് ശാ​സ്ത്ര​ജ്ഞ​ര്‍ സം​ഭ​വ ദി​വ​സം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ടാ​മ​ത്തെ മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണി​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

മേ​ഘ​വി​സ്‌​ഫോ​ട​നം

മ​ണ്‍​സൂ​ണി​ല്‍ കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് മേ​ഘ​വി​സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഭൂ​മി​യി​ല്‍​നി​ന്ന് ആ​റു മു​ത​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ല്‍ മേ​ഘ​ങ്ങ​ള്‍ വ​ലി​യ​തോ​തി​ല്‍ രൂ​പ​മെ​ടു​ക്കു​ന്ന​താ​ണ് കൂ​മ്പാ​ര​മേ​ഘ​ങ്ങ​ള്‍. ഇ​തി​ല്‍​നി​ന്നു വ​ലി​യ അ​ള​വി​ലാ​ണ് ജ​ലം പു​റ​ത്തേ​ക്കു​വ​രു​ന്ന​ത്. ഇ​ത് ക്ഷ​ണ നേ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ മ​ഴ സൃ​ഷ്ടി​ക്കും.

Related posts

Leave a Comment