അയർലൻഡിനെ തകർത്ത് ഇന്ത്യ


ന്യൂ​യോ​ർ​ക്ക്: തീ​തു​പ്പു​ന്ന പ​ന്തു​ക​ളു​മാ​യി ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഐ​റി​ഷ് പ​ട ചാ​ന്പ​ൽ. ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ എ​ട്ട് വി​ക്ക​റ്റിനു തോൽപ്പിച്ചു.

സ്കോ​ർ: അ​യ​ർ​ല​ൻ​ഡ് 16 ഓ​വ​റി​ൽ 96ന് ​എ​ല്ലാ​വ​രും പു​റ​ത്ത്. ഇ​ന്ത്യ 12.2 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന് 97. ജ സ്പ്രീത് ബുംറയാണ് കളിയിലെ താരം. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അയർലൻഡ് മുന്നോട്ടുവച്ച ചെ റിയ സ്കോറിലേക്ക് ഇ​ന്ത്യ​ക്കാ​യി രോ​ഹി​ത് ശ​ർ​മ ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. എ​ന്നാ​ൽ മൂ​ന്നാം ഓ​വ​റി​ൽ ഒ​രു റ​ണ്‍ മാ​ത്ര​മെ​ടു​ത്ത വി​രാ​ട് കോ​ഹ്‌ലി​യെ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് രോ​ഹി​ത്തും ഋ​ഷ​ഭ് പ​ന്തും ഒ​ന്നി​ച്ച് കൂ​ടു​ത​ൽ ന​ഷ്ട​മൊ​ന്നും വ​രു​ത്താ​തെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.

പ​ത്താം ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ൽ ബൗ​ണ്ട​റി നേ​ടി​ക്കൊ​ണ്ട് രോ​ഹി​ത് അ​ർ​ധ സെ​ഞ്ചു​റി​യും തി​ക​ച്ചു. അ​ടു​ത്ത പ​ന്തി​ൽ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. 37 പ​ന്തി​ൽ നാ​ലു ഫോ​റി​ന്‍റെയും മൂ​ന്നു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ 52 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ജ​യി​ക്കാ​ൻ ആ​റു റ​ണ്‍​സ് വേ ണ്ടപ്പോൾ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ര​ണ്ട്) പു​റ​ത്താ​യി. 13-ാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്ത് സി​ക്സ് പ​റ​ത്തി പ​ന്ത് ക​ളി ജ​യി​പ്പി​ച്ചു. 26 പ​ന്തി​ൽ മൂ​ന്നു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 36 റ​ണ്‍​സു​മാ​യി പ​ന്ത് പു​റ​ത്താ​കാ​തെ നി​ന്നു.

അയർലൻഡിനായി മാർക്ക് അഡെയ്‌റും ബെൻ വൈറ്റും ഒാ വിക്കറ്റ് വീതം നേടി.തു​ട​ക്കം മു​ത​ലേ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ​ക്കെ​തി​രേ റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ഐ​റി​ഷ് ബാ​റ്റ​ർ​മാ​ർ ബു​ദ്ധി​മു​ട്ടി. ആ​ദ്യ ര​ണ്ടോ​വ​റി​ൽ ത​ട്ടി​യും മു​ട്ടി​യും നീ​ങ്ങി​യ അ​യ​ർ​ല​ൻ​ഡി​ന് മൂ​ന്നാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

അ​ർ​ഷ്ദീ​പ് സിം​ഗി​ന്‍റെ പ​ന്തി​ൽ അ​യ​ർ​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ പോ​ൾ സ്റ്റി​ർ​ലിം​ഗി​നെ (ര​ണ്ട്) വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് ഗ്ലൗ​വി​നു​ള്ളി​ൽ കു​രു​ക്കി. ആ ​ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ആ​ൻ​ഡി ബാ​ൽ​ബ്രി​നെ (അ​ഞ്ച്) അ​ർ​ഷ്​ദീ​പ് ക്ലീ​ൻ​ബൗ​ൾ​ഡു​മാ​ക്കി.

തു​ട​ക്ക​ത്തി​ലെ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന് ഉ​ണ​രാ​ൻ അ​യ​ർ​ല​ൻ​ഡി​നു സാ​ധി​ച്ചി​ല്ല. 14 പ​ന്തി​ൽ 26 റ​ൺ​സ് നേ​ടി​യ ഗാ​രെ​ത് ഡെ​ൻ​ലി​യാ​ണ് ഐ​റി​ഷ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. 13 പ​ന്തി​ൽ14 റ​ണ്‍​സ് നേ​ടി​യ ജോ​ഷ് ലി​റ്റി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റി​ന് ഉ​ട​മ. 15 റ​ണ്‍​സ് എ​ക്സ്ട്രാ​സാ​യും അ​യ​ർ​ല​ൻ​ഡ് സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി.

നാ​ല് ഓ​വ​റി​ൽ 27 റ​ൺ​സ് വ​ഴ​ങ്ങി ഹാ​ർ​ദി​ക് പാ​ണ്ഡ്യ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​റ മൂ​ന്ന് ഓ​വ​റി​ൽ ആ​റ് റ​ൺ​സി​ന് ര​ണ്ടും അ​ർ​ഷ്ദീ​പ്സിം​ഗ് നാ​ല് ഓ​വ​റി​ൽ 35ന് ​ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ് സി​റാ​ജും അ​ക്സ​ർ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

സ​ഞ്ജു ഇ​ല്ല, നാ​ല് ഓ​ൾ​റൗ​ണ്ട​ർ​മാ​ർ

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ സ​ഞ്ജു സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. നാ​ല് ഓ​ൾ​റൗ​ണ്ട​ർ​മാ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം നേ​ടി.

പേ​സ് ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ എ​ന്നി​വ​രും സ്പി​ൻ ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​രും അ​വ​സാ​ന 11ൽ ​ഇ​ടം​പി​ടി​ച്ചു. യ​ശ​സ്വി ജ​യ്സ്വാ​ളി​നെ പു​റ​ത്തി​രു​ത്തി​യ​തോ​ടെ രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം വി​രാ​ട് കോ​ഹ്‌​ലി ഓ​പ്പ​ണിം​ഗി​നെ​ത്തി.

Related posts

Leave a Comment