താംബരം-മംഗളൂരു റൂട്ടിൽ ദ്വൈവാര സ്പെഷൽ ട്രെയിൻ നാളെ മുതൽ

കൊ​ല്ലം: താം​ബ​രം -മം​ഗ​ളൂ​രു റൂ​ട്ടി​ൽ നാ​ളെ മു​ത​ൽ ദ്വൈ​വാ​ര സ​മ്മ​ർ സ്പെ​ഷ​ൽ എ​സി ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. 06047 താം​ബ​രം -മം​ഗ​ളു​രു വ​ണ്ടി നാ​ളെ, ഒ​മ്പ​ത്, 14, 16, 21, 23, 28, 30 തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 1.55 ന് ​താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.55 ന് ​മം​ഗ​ലാ​പു​ര​ത്ത് എ​ത്തും.

തി​രി​ച്ചു​ള്ള സ​ർ​വീ​സ് (06748) മം​ഗ​ളു​രു​വി​ൽ നി​ന്ന് എ​ട്ട്, 10, 15, 17, 22, 24 , 29, ജൂ​ലൈ ഒ​ന്ന് തീ​യ​തി​ൽ ഉ​ച്ച​യ്ക്ക് 12 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 4.45 ന് ​താം​ബ​ര​ത്ത് എ​ത്തും. ഇ​രു ദി​ശ​ക​ളി​ലു​മാ​യി എ​ട്ട് വീ​തം സ​ർ​വീ​സു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

14 എസി ത്രീ ​ട​യ​ർ കോ​ച്ചു​ക​ളും അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ര​ണ്ട് സെ​ക്ക​ൻ്റ് ക്ലാ​സ് കോ​ച്ചു​ക​ളും ഉ​ണ്ടാ​കും. മു​ൻ​കൂ​ർ ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള സ്റ്റേ​ഷ​നു​ക​ൾ.

Related posts

Leave a Comment