പൊതു ഇടങ്ങളിലെ സംഘർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഒരു വൃദ്ധയും ഒരു കൂട്ടം നർത്തകരും തമ്മിലുള്ള വഴക്ക് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വീഡിയോയിൽ വൃദ്ധ പ്രകോപിതയായി കാണപ്പെടുന്നു. സ്റ്റേജിലെ ഒരു നർത്തകിയെ വടികൊണ്ട് അടിക്കാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാലും പ്രായമായ ആ സ്ത്രീ യുവതിയെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്.
നർത്തകരിൽ ഒരു യുവതി വൃദ്ധയെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് നൃത്തം ചെയ്തത്. ഒടുവിൽ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് വയോധികയെ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. ആ വൃദ്ധയുടെ ദേഷ്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രായമായ സ്ത്രീയോട് നർത്തകി കാണിക്കുന്ന അനാദരവിനെ വിമർശിച്ച് നിരവധി പേരാണ് കമന്റുമായെത്തിയത്.
“ഇത് തമാശയല്ല… തീർത്തും അനാദരവാണ്, പ്രായമായ സ്ത്രീ എന്താണ് പറയുന്നത്? അവൾ അവർക്ക് നൃത്തം ചെയ്യാൻ ശ്രമിക്കുന്നതായി തോന്നുന്നു, ആളുകൾ മുതിർന്ന പൗരന്മാരുമായി കലഹിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Desi-Orchestra Kalesh b/w Dadi amd a Stage dancer
— Ghar Ke Kalesh (@gharkekalesh) June 5, 2024
pic.twitter.com/KBr40U1iDs