ഹൂസ്റ്റൺ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹപ്രവർത്തകരും ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചു.ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ 25 മണിക്കൂറോളം യാത്രചെയ്താണ് സുനിത വില്യംസും സഹയാത്രികനായ ബുഷ് വിൽമോറും രാജ്യാന്തര വ്യോമനിലയത്തിലെത്തുക. 58കാരിയായ സുനിതയാണു പേടകത്തിന്റെ പൈലറ്റ്. 61കാരനായ വിൽമോർ ദൗത്യത്തിന്റെ കമാൻഡറും.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണു ഇന്നലെ സ്റ്റാർലൈനർ ബഹിരാകാശത്തേക്കു കുതിച്ചത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.