ഗു​രു​ത​ര​പ​രി​ക്കി​നു​ശേ​ഷം ആ​ദ്യ​മാ​യി ഓ​ൺ​ലൈ​നി​ൽ റോ​ബ​ർ​ട്ട് ഫി​സോ

ബ്രാ​റ്റി​സ്ലാ​വ: വ​ധ​ശ്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി സ്ലോ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ ജ​ന​ങ്ങ​ളോ​ടു സം​സാ​രി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം 16നു ​ന​ട​ന്ന വ​ധ​ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു​വേ​ദി​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​കാ​യ​യി​രു​ന്ന ഫി​സോ ഇ​ന്നു ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ൻ​കൂ​ട്ടി ന​ട​ത്തി​യ പ്ര​സം​ഗം ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ആ​ക്ര​മ​ണം ത​ന്‍റെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക​കം ജോ​ലി​യി​ലേ​ക്കു തി​രി​ച്ചെ​ത്താ​നാ​യ​ത് അ​ത്ഭു​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. ഹാ​ൻ​ഡ​ലോ​വ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ക്ര​മി ഫി​സോ​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment