വാഷിംഗ്ഡൺ ഡിസി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധിച്ച് മെക്സിക്കോയിൽ മധ്യവയസ്കൻ മരിച്ചു.മനുഷ്യരിൽ ആദ്യമായാണ് എച്ച്5എൻ2 വൈറസ് ബാധിക്കുന്നത്.
പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
പനി, ശ്വാസതടസം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്5എൻ2 സ്ഥിരീകരിച്ചത്.