വ​നി​ത ഹോ​സ്റ്റ​ല്‍ കു​ളി​മു​റി​യി​ല്‍ ഒ​ളി കാ​മ​റ; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്ന് ഫോ​ണു​ക​ള്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും

കൊ​ച്ചി: പൊ​ന്നു​രു​ന്നി​യി​ലെ സ്വ​കാ​ര്യ പി.​ജി. ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി കാ​മ​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മൂ​ന്ന് മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ട​ന്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. വീ​ട്ടു​ട​മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യു​മാ​ണ് മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍.

സം​ഭ​വ​ത്തി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത മൊ​ബൈ​ല്‍ ഫോ​ണ്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​നി​ട​യി​ലാ​ണ് കാ​മ​റ ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​മ​റ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ഫോ​ണ്‍ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി​ക​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്നു മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്ന് ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​തീ​ഷ് പ​റ​ഞ്ഞു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​യ്ക്കാ​യാ​ണ് മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment