അ​ട​ച്ചു​പൂ​ട്ടി​യ കാ​ര്‍ ഷോ​റൂ​മി​ലെ പു​ത്ത​ന്‍ വാ​ഹ​ന​ത്തി​ല്‍ ക​റ​ക്കം; സെ​യി​ല്‍​സ് മാ​നേ​ജ​ര്‍​ക്ക് 3.42 ല​ക്ഷം പി​ഴ

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ട​ച്ചു​പൂ​ട്ടി​യ കാ​ര്‍ ഷോ​റൂ​മി​ലെ പു​തി​യ വാ​ഹ​ന​ത്തി​ല്‍ ക​റ​ങ്ങി​യ സെ​യി​ല്‍​സ് മാ​നേ​ജ​ര്‍​ക്ക് പി​ഴ​യി​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

ചേ​ര്‍​ത്ത​ല സ്വ​ദേ​ശി വി​ഷ്ണു​വി​നെ​തി​രേ​യാ​ണ് എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ കെ. ​മ​നോ​ജ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​യാ​ള്‍ 3.42 ല​ക്ഷം രൂ​പ നി​കു​തി​യി​ന​ത്തി​ല്‍ അ​ട​യ്ക്ക​ണം. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ഷോ​റൂ​മി​ലെ വാ​ഹ​നം ച​ട്ടം​പാ​ലി​ക്കാ​തെ നി​ര​ത്തി​ലി​റ​ക്കി​യ​തി​നാ​ണ് ന​ട​പ​ടി. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്‌​സ്പ്ര​സ് ഹൈ​വേ​യി​ല്‍ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ന​മ്പ​റി​ല്ലാ​ത്ത കാ​ര്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ഐ. അ​സീ​മി​ന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

പ​രി​ശോ​ധ​ന​യി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പൂ​ട്ടി​യ മ​ര​ടി​ലെ കാ​ര്‍ ഷോ​റൂ​മി​ലെ വാ​ഹ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. കാ​ര്‍ ഷോ​റൂ​മി​ലെ വാ​ഹ​നം ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​തെ പു​റ​ത്തി​റ​ക്ക​ണ​മെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ ടാ​ക്‌​സ് അ​ട​ച്ച രേ​ഖ, ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ കൂ​ടാ​തെ ഫോം 19 ​അ​നു​മ​തി​പ​ത്രം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​ണ്.

എ​ന്നാ​ല്‍ ഇ​തൊ​ന്നു​മി​ല്ലാ​തെ ഒ​രു​വ​ര്‍​ഷ​മാ​യി ഈ ​കാ​ര്‍ സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഷോ​റൂം വാ​ഹ​ന​മാ​യ​തി​നാ​ല്‍ ആ​രും പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​ണ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​പോ​ന്ന​ത്. ഇ​തു​വ​രെ 19,500 കി​ലോ​മീ​റ്റ​റോ​ളം കാ​ര്‍ ഓ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

Related posts

Leave a Comment