സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന​ത് സ​ഖാ​ക്ക​ള​ല്ല, മാ​ർ​ക്സി​സ്റ്റ് വി​രു​ദ്ധ​രെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും എ​തി​രെ അ​ണി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​യ​ർ​ത്തു​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ ജ​യ​രാ​ജ​ൻ. സ​ർ​ക്കാ​രി​നെ​തി​രേ പോ​സ്റ്റി​ടു​ന്ന​വ​ർ പാ​ർ​ട്ടി സ​ഖാ​ക്ക​ള​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് പോ​സ്റ്റി​ടു​ന്ന​വ​ർ മാ​ർ​ക്സി​സ്റ്റ് വി​രു​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​നു​ള്ളി​ൽ ആ​ർ​ക്കും ആ​രെ​യും ഭ​യ​മി​ല്ലെ​ന്നും വി​മ​ർ​ശി​ക്കാ​ൻ ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​എം​എ​സി​നെ​യും വി​എ​സ് അ​ച്യു​താ​ന​ന്ദ​നെ​യും വ​രെ പാ​ർ​ട്ടി​യി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും അ​തു​ണ്ട്, വി​മ​ർ​ശി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ്-ബി​ജെ​പി ഡീ​ൽ ഉ​ണ്ടാ​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​ന് ല​ഭി​ക്കേ​ണ്ട ഒ​രു ല​ക്ഷം വോ​ട്ട് സു​രേ​ഷ് ഗോ​പി​ക്ക് പോ​യി. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ൽ കു​റ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ല. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ ക​ണ്ടു എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു മ​ഹാ​ന​ല്ല താ​ൻ. ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. രാ​ജ്യ​സ​ഭാ സീ​റ്റ് പ്ര​ശ്നം ഇ​തു​വ​രെ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ആ​യി​ട്ടി​ല്ല. വി​ഷ​യം ച​ർ​ച്ച​ക​ളി​ലൂ​ടെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കും. എ​ല്ലാ​വ​രും തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യും.

ആ​ർ​ക്ക് ന​ൽ​കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കും.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ള്ള​താ​ണ്. അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വി​ല​യി​രു​ത്ത​ൽ അ​ല്ല. ഇ​പ്പോ​ൾ മ​ത്സ​രി​ച്ചാ​ലും ഇ​ട​തു​മു​ന്ന​ണി​ക്ക് 100 നി​യ​മ​സ​ഭ സീ​റ്റ് ഉ​റ​പ്പാ​ണ്.

സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ര​ല്ല കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​വ​ലി​യ അ​പ​മാ​നം നേ​രി​ട്ട​തി​നുശേ​ഷ​മാ​ണ് അവർ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് വ​ന്ന​ത്. അ​വ​രു​ടെ ഭാ​വി എ​ൽ​ഡി​എ​ഫി​ൽ സു​ര​ക്ഷി​ത​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ മ​ട​ക്കി​ക്കൊ​ണ്ടു പോ​ക​ണം എ​ന്ന യു​ഡി​ഫി​ലെ ച​ർ​ച്ച യു​ഡി​എ​ഫ് ഇ​പ്പോ​ൾ ദു​ർ​ബ​ല​മാ​ണെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും ഇ.​പി.​ ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment