കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ഹ​ങ്ക​രി​ക്ക​രു​ത്: “എ​ല്ലാ നേ​താ​ക്ക​ളും താ​ഴേ​ത​ട്ടി​ലേ​ക്ക് ഇ​നി​യും ഇ​റ​ങ്ങണമെന്ന്’ ചെ​റി​യാ​ൻ ഫി​ലി​പ്പ്

തിരുവനന്തപുരം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ഹ​ങ്ക​രി​ക്കു​ക​യോ സ​മ​ചി​ത്ത​ത കൈ​വി​ടു​ക​യോ ചെ​യ്യ​രു​തെന്ന് ചെറിയാൻ ഫിലിപ്പ്.

രാ​ഹു​ൽ ഗാ​ന്ധി ത​രം​ഗ​വും ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും കൊ​ണ്ടാ​ണ് ബൂ​ത്ത് ക​മ്മ​റ്റി ഇ​ല്ലാ​ത്തി​ട​ങ്ങ​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. “എ​ന്‍റെ ബൂ​ത്ത്, എ​ന്‍റെ അ​ഭി​മാ​നം’ എ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ല്ലാ നേ​താ​ക്ക​ളും താ​ഴേ​ത​ട്ടി​ലേ​ക്ക് ഇ​നി​യും ഇ​റ​ങ്ങി​യാ​ൽ മാ​ത്ര​മേ കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ ദൗ​ർ​ബ​ല്യം പ​രി​ഹ​രി​ക്കാ​നാ​വൂ.

പു​തു​ര​ക്ത​പ്ര​വാ​ഹം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ കെ ​എ​സ് യു , ​യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് എ​ന്നീ സം​ഘ​ട​ന​ക​ളെ ശ​ക്തി​പ്പെ​ടു​ത്ത​ണം. സം​സ്ഥാ​ന ത​ലം മു​ത​ൽ ബൂ​ത്ത് ത​ലം വ​രെ ക​ഠി​നാ​ധ്വാ​ന​പ​ര​മാ​യ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​യൂ എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Related posts

Leave a Comment