ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന കേസിൽ പഞ്ചാബ് കപൂര്‍ത്തല സ്വദേശി സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവിന്ദർ കൗർ കങ്കണ റാണാവത്തിനെ അടിക്കുകയായിരുന്നു. കങ്കണ റാണാവത്തിന്റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, ഇതിനുപിന്നാലെ വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.