യാ​ത്ര​ക്കാ​രു​ടെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക്; മാ​വേ​ലി എ​ക്സ്പ്ര​സി​ൽ ഓ​രോ അ​ധി​ക​കോ​ച്ചു​ക​ൾ


കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മം​ഗ​ളു​രു-തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഓ​ടു​ന്ന മാ​വേ​ലി എ​ക്സ്പ്ര​സി​ൽ അ​ധി​ക കോ​ച്ച് ഏ​ർ​പ്പെ​ടു​ത്താ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.

ഇ​ത​നു​സ​രി​ച്ച് 16603 ന​മ്പ​ർ മം​ഗ​ളു​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ ഒ​മ്പ​ത് മു​ത​ൽ ജൂ​ലൈ 28 വ​രെ ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ഏ​സി ത്രീ ‘​ട​യ​ർ കോ​ച്ച് അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തും.

16604 തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളു​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ പ​ത്ത് മു​ത​ൽ ജൂ​ലൈ 29 വ​രെ തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ഏ​സി ത്രീ ​ട​യ​ർ കോ​ച്ചും കൂ​ടു​ത​ലാ​യി ഏ​ർ​പ്പെ​ടു​ത്തും.

അ​തേ സ​മ​യം റെ​യി​ൽ​വേ​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്ഥി​രം യാ​ത്ര​ക്കാ​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ ഉ​യ​ർ​ന്ന ക്ലാ​സ് യാ​ത്ര​ക്കാ​രെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്നു എ​ന്നാ​ണ് അ​വ​രു​ടെ ആ​ക്ഷേ​പം.

ര​ണ്ട് ട്രെ​യി​നു​ക​ളി​ലും ഓ​രോ സെ​ക്ക​ൻഡ് ക്ലാ​സ് സ്ലീ​പ്പ​ർ കോ​ച്ചും സെ​ക്ക​ൻ്റ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചും സ്ഥി​ര​മാ​യി അ​ധി​കം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment