അതിരപ്പിള്ളി: കണ്ണൻകുഴിയിൽ കിണറ്റിൽ വീണ പുലിയെ സഹസികമായി രക്ഷപ്പെടുത്തി വനപാലകർ. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് വാഴച്ചാൽ ഡിവിഷനിലെ കണ്ണംകുഴി പാലത്തിന് സമീപമുള്ള വീട്ടു പറമ്പിലെ കിണറ്റിൽ പുലി വീണത്.
ഏകദേശം രണ്ടു വയസ് പ്രായമായ പുലിയാണ് കണ്ണംകുഴി പിടക്കെരി വീട്ടിൽ ഷിബുവിന്റെ പറമ്പിലെ കിണറ്റിൽ വീണത്. വെളുപ്പിന് കിണറ്റിൽ നിന്നും വീട്ടുകാർ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് കിണറ്റിൽ പുലി വീണ് കിടക്കുന്നതായി കണ്ടത്.
ഉടനെ വീട്ടുകാർ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ചാലക്കുടി അനിമൽ റെസ്ക്യു ടീം സ്ഥലത്തെത്തി കിണറിലേക്ക് ഇട്ടു കൊടുത്ത മുളം കാലുകളിലൂടെ പുലി മുകളിലേക്കു കയറി വനത്തിലേക്ക് ഓടിപ്പോയി.