നാൽപതിന്‍റെ നിറവിൽ പ്രിയാമണി; ​ജീ​വി​തം പ​ങ്കി​ടാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​നോ​ഹ​ര​മാ​യ ആ​ളു​ക​ളോ​ട് ന​ന്ദി പറയുന്നു; പ്രിയാമണി

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് പ്രി​യാ​മ​ണി. ത​മി​ഴ് സി​നി​മ​യി​ല്‍ തു​ട​ങ്ങി, ഇ​പ്പോ​ള്‍ ബോ​ളി​വു​ഡ് വ​രെ ചെ​ന്നു നി​ല്‍​ക്കു​ക​യാ​ണ് പ്രി​യാ​മ​ണി.

മ​ല​യാ​ളം, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ട, ബോ​ളി​വു​ഡ് എ​ന്നി​ങ്ങ​നെ പാ​ന്‍ ഇ​ന്ത്യ​ന്‍ ലെ​വ​ലി​ല്‍ സി​നി​മ​ക​ള്‍ പ്രി​യാ​മ​ണി ചെ​യ്തു. എ​ല്ലാ ഇ​ൻ​ഡ​സ്ട്രി​യി​ലും ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തി നി​ല​നി​ല്‍​ക്കു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ്രി​യാ​മ​ണി​യു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു.

40 വ​യ​സി​ലേ​ക്ക് ക​ട​ന്ന ന​ടി​ക്ക് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് നി​ര​വ​ധി പ്ര​മു​ഖ​രും ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ശം​സ അ​റി​യി​ച്ച​വ​ര്‍​ക്കെ​ല്ലാം ന​ന്ദി പ​റ​ഞ്ഞ് പ്രി​യാ​മ​ണി പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. സി​നി​മ​യി​ല്‍ വ​ന്ന​തു​മു​ത​ലു​ള്ള ത​ന്‍റെ യാ​ത്ര​യെകു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മാ​ണ് പ്രി​യ​യു​ടെ ന​ന്ദി പ​റ​ച്ചി​ല്‍.

എ​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു. പ്രാ​യ​മാ​കും​തോ​റും ഈ ​ജീ​വി​ത​ത്തി​ലും, ഈ ​ജീ​വി​തം പ​ങ്കി​ടാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​നോ​ഹ​ര​മാ​യ ആ​ളു​ക​ളോ​ടും ഞാ​ന്‍ ന​ന്ദി​യു​ള്ള​വ​ളാ​ണ്. മ​നോ​ഹ​ര​മാ​യ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ അ​റി​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ന്നാ​ണ് പ്രി​യ​യു​ടെ പോ​സ്റ്റ്.

പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ക്കാ​ന്‍ വി​ട്ടു​പോ​യ​വ​ര്‍ ക​മ​ന്‍റ് ബോ​ക്‌​സി​ലെ​ത്തിയും ആ​ശം​സ​ക​ള്‍ പ​റ​യു​ന്നു​ണ്ട്. പ്രി​യ​യോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന എ​ല്ലാ ഭാ​ഷ​യി​ലും പെ​ട്ട ആ​രാ​ധ​ക​രെ​യും ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ കാ​ണാം.

ഒ​റ്റ നാ​ണ​യം, തി​ര​ക്ക​ഥ, പു​തി​യ​മു​ഖം, പ്രാ​ഞ്ചി​യേ​ട്ട​ന്‍, ഗ്രാ​ൻ​ഡ് മാ​സ്റ്റ​ര്‍ എ​ന്നി​ങ്ങ​നെ നേ​ര് വരെയുള്ള മലയാളസി​നി​മ​കളെല്ലാം ഹി​റ്റാ​ണ്. സി​നി​മ​യെ​ക്കാ​ള്‍ ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​ര്‍ പ്രി​യാ​മ​ണി​യെ ഇ​ഷ്ട​പ്പെ​ട്ട​ത് ഡി ​ഫോ​ര്‍ ഡാ​ന്‍​സ് എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ്.

ഇ​തി​നി​ട​യി​ല്‍ പ​രു​ത്തി​വീ​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും നേ​ടി. ചെ​ന്നൈ എ​ക്‌​സ്പ്ര​സ് എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു പാ​ട്ടി​ന് വേ​ണ്ടി​യാ​ണ് പ്രി​യാ​മ​ണി ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് അ​തീ​ത്, ജ​വാ​ന്‍, ആ​ര്‍​ട്ടി​ക്കി​ള്‍ 370 പോ​ലു​ള്ള സി​നി​മ​ക​ളി​ലൂ​ടെ അ​വി​ടെ​യും നി​ല​യു​റ​പ്പി​ച്ചു.

Related posts

Leave a Comment