ആ​ക്രി​വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ല്‍ 12 കോടിയുടെ  നി​കു​തിവെ​ട്ടി​പ്പ്: വ്യാ​പാ​രി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ആ​ക്രി ഇ​ട​പാ​ടി​ന്‍റെ മ​റ​വി​ല്‍​നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ള​ത്തെ സെ​യി​ന്‍ ട്രേ​ഡേ​ഴ്‌​സ് പ്രൊ​പ്രൈ​റ്റ​ര്‍ പ​ട്ടാ​മ്പി ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ഉ​സ്മാ​നെ (38)യാ​ണ് സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ പാം​ട്രീ ഓ​പ്പേ​റ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ള​ത്തു​വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ മാ​ത്രം 12 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.

ഉ​സ്മാ​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നി​കു​തി വെ​ട്ടി​പ്പി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഈ ​അ​റ​സ്‌​റ്റോ​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

മേ​യ് 23നാ​ണ് സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ന്‍ പാം ​ട്രീ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 209 കോ​ടി​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.‍

Related posts

Leave a Comment