അ​ങ്ക​മാ​ലി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് 4 മ​ര​ണം; മ​രി​ച്ച​ത് അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് കു​ട്ടി​ക​ളും

കൊച്ചി: അങ്കമാലിയിൽ വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് കു​ട്ടി​ക​ളും വെ​ന്തു​മ​രി​ച്ചു. ബി​നീ​ഷ് കു​ര്യ​ൻ(45), ഭാ​ര്യ അ​നു​മോ​ൾ(40), മ​ക്ക​ളാ​യ ജെ​വാ​ന(8), ജ​സ്‌​വി​ൻ(5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ങ്ങാ​ടി​ക്ക​ട​വ് പ​റ​ക്കു​ളം റോ​ഡി​ലു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ തീ​പി​ടി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് വീ​ട്ടി​ൽ നി​ന്നും തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന​ക​ത്തെ ഒ​രു മു​റി​ക്കു​ള്ളി​ലാ​ണ് ആ​ദ്യം തീ​പി​ടി​ക്കു​ന്ന​ത്. ആ ​മു​റി മാ​ത്ര​മാ​ണ് ക​ത്തി ന​ശി​ച്ച​തും. ബി​നീ​ഷും ഭാ​ര്യ​യും മ​ക്ക​ളും ഈ ​മു​റി​യി​ലാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. തീ ​അ​ണ​ച്ച​പ്പോ​ഴേ​ക്കും വീ​ടി​നു​ള്ളി​ലു​ള്ള​വ​ർ മ​രി​ച്ചി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് സാ​ധ്യ​ത​യെ കു​റി​ച്ച് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​സി​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​താ​ണോ​യെ​ന്നും സം​ശ​യമുണ്ട്. 

ബി​നീ​ഷ് അ​ങ്ക​മാ​ലി​യി​ലെ വ്യാ​പാ​രി​യാ​ണ്. മൂ​ത്ത​മ​ക​ൾ ജൊ​വാ​ന മൂ​ന്നാം ക്ലാ​സി​ലും ര​ണ്ടാ​മ​ത്തെ കു​ട്ടി ജ​സ്‌​വി​ൻ ഒ​ന്നാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

 

Related posts

Leave a Comment