തിരുവന്തപുരം: മെഡിക്കൽ കോളജിൽ രോഗിക്കും സീനിയർ ഓഫീസറിനും സെക്യൂരിറ്റി ജീവനക്കാരന്റെ മർദനം. ജുറൈജാണ് സീനിയർ സർജന്റായ എ.എൽ. ഷംജീറിനെ മർദിച്ചത്.
ആശുപത്രിയിൽ അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ രോഗിയെ ജുറൈജ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് മർദനത്തിൽ എത്തിയത്.
മണ്ണാമൂല സ്വദേശി ശ്രീകുമാറിന് മെയ് 16ന് ആണ് തിരുവന്തപുരം മെഡിക്കൽ കോളജിൽവച്ച് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് സർജന്റുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് തർക്കം തുടങ്ങിയത്.
ഗ്രൂപ്പിൽ സഭ്യത പാലിക്കാൻ ആവശ്യപ്പെട്ട അസോ.സെക്രട്ടറി കൂടിയായ സീനിയർ സർജന്റ് എ.എൽ. ഷംജീറിനെ ആക്രമിക്കുകയായിരുന്നു.
സെക്യൂരിറ്റി ഓഫീസിൽ നിൽക്കുമ്പോൾ ജുറൈജ് ഷംജീറിനെ ചവിട്ടിയെന്നാണ് പരാതി. പരിക്കേറ്റ ഷംജീർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.