തോൽവിയുടെ ‘കൈ’ക്കരുത്ത്… മു​ര​ളീ​ധ​ര​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി, പി​ന്നെ അണികളുടെ വക കൂ​ട്ട​ത്ത​ല്ലും…

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ തോ​ൽ​വി​ക്കു​ശേ​ഷം തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​ത്ത​ല്ല്. കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​നു​യാ​യി​യും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ​ൻ കു​രി​യ​ച്ചി​റ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രും ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​യ​ത്.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​നു​യാ​യി​യാ​ണ് സ​ജീ​വ​ൻ കു​രി​യ​ച്ചി​റ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ൾ സ​ജീ​വ​ൻ കു​രി​യ​ച്ചി​റ​യും വി​യ്യൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷും താ​ഴ​ത്തെ നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് എ​ന്തി​നെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചോ​ദി​ച്ച​തി​നു പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ട​യാ​നെ​ത്തി​യ സ​ജീ​വ​നെ​യും ത​ള്ളി​യി​ട്ടെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ആ​രെ​ന്നു ഡി​സി​സി ഓ​ഫീ​സി​ലെ കാ​മ​റ​ക​ൾ നോ​ക്കി ക​ണ്ടെ​ത്താ​ൻ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രും മു​ക​ളി​ലെ നി​ല​യി​ലേ​ക്കു ക​യ​റി​പ്പോ​യി.​സ​ജീ​വ​ൻ കു​രി​യ​ച്ചി​റ താ​ഴ​ത്തെ നി​ല​യി​ൽ ക​സേ​ര​യി​ട്ടി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് ആ​റേ​കാ​ലോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ബി​മോ​ൻ തോ​മ​സും കെ​എ​സ്‌​യു ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന നി​ഖി​ൽ ജോ​ണും മ​റ്റു യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി.

ഇ​തോ​ടെ മു​ക​ൾ​നി​ല​യി​ൽ​നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​പ്ര​മോ​ദ്, കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​വി. വി​മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ താ​ഴേ​ക്കി​റ​ങ്ങി. കോ​ണി​പ്പ​ടി​യി​ൽ​വ​ച്ച് ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ഇ​രു​കൂ​ട്ട​രെ​യും മാ​റ്റി​നി​ർ​ത്തി​യ​ത്.

സ​ജീ​വ​ൻ കു​രി​യ​ച്ചി​റ പി​ന്നെ​യും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഓ​ഫീ​സി​നു പു​റ​ത്തു കാ​വ​ൽ നി​ന്നു. ഇ​തി​നി​ടെ മ​റ്റു നേ​താ​ക്ക​ളും ഓ​ഫീ​സി​ലേ​ക്ക് എ​ത്തി. സ​ജീ​വ​ൻ കു​രി​യ​ച്ചി​റ​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​മു​ര​ളീ​ധ​ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​താ​ണു ഡി​സി​സി​യി​ൽ ചേ​രി​പ്പോ​രി​നു ക​ള​മൊ​രു​ക്കി​യ​ത്. ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ തൃ​ശൂ​രി​ലും അ​തി​രു പ​ങ്കി​ടു​ന്ന ആ​ല​ത്തൂ​രി​ലും കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment