ഇ​​ന്ത്യ x പാ​​ക് ബ്ലോ​​ക്ബ​​സ്റ്റ​​ർ പോ​​രാ​​ട്ട​​ത്തിൽ ആ​​ശ​​ങ്ക​​യാ​​യി “പി​​ച്ചി​​ൽ ഭൂ​​തം! ‘

ന്യൂ​​യോ​​ർ​​ക്ക്: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലെ ഏ​​റ്റ​​വും ആ​​വേ​​ശകര​​വും വാ​​ശി​​യേ​​റി​​യ​​തു​​മാ​​യ പോ​​രാ​​ട്ടം നാ​​ളെ ന്യൂ​​യോ​​ർ​​ക്ക് ഈ​​സ്റ്റ് മെ​​ഡോ​​യി​​ലെ ന​​സാ​​വു കൗ​​ണ്ടി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലാ​​ണ് ഈ ​​ബ്ലോ​​ക്ബ​​സ്റ്റ​​ർ പോ​​രാ​​ട്ടം.

പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10.30നാ​ണ് (​ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി എ​​ട്ടി​​ന്) മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ യു​​എ​​സ്എ​​യോ​​ട് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ പാ​​ക്കി​​സ്ഥാ​​ന് ഈ ​​മ​​ത്സ​​രം നി​​ർ​​ണാ​​യ​​ക​​മാ​​ണ്.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ക്ക് സൂ​​പ്പ​​ർ എ​​ട്ടി​​ലേ​​ക്കു​​ള്ള ച​​വി​​ട്ടു​​പ​​ടി​​യാ​​യ ഈ ​​പോ​​രാ​​ട്ട​​ത്തി​​നു മു​​ൻ​​പ് പി​​ച്ചി​​നെക്കു​​റി​​ച്ച് ആ​​ശ​​ങ്ക ഉ​​യ​​ർ​​ന്നു. അ​​പ്ര​​തീ​​ക്ഷി​​ത ബൗ​​ൺസും സ്വീംഗും എ​​ല്ലാ​​മാ​​യി ക​​ളി​​ക്കാ​​രെ കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കു​​ന്ന​​താ​​ണ് ന​​സാ​​വു പി​​ച്ച് എ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

ഐ​​സി​​സി കൈ​​കൂ​​പ്പി

ന​​സാ​​വു കൗ​​ണ്ടി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​വും പി​​ച്ചും 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നാ​​യി പ്ര​​ത്യേ​​കം നി​​ർ​​മി​​ച്ച​​താ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ക​​യ്ച്ചി​​ട്ട് തു​​പ്പാ​​ൻ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് ഐ​​സി​​സി. എ​​ങ്കി​​ലും പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം ലോ​​ക​​ക​​പ്പ് പോ​​ലു​​ള്ള ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്താ​​ൻ പ​​റ്റു​​ന്ന​​ത​​ല്ലെ​​ന്ന് ഐ​​സി​​സി പ​​റ​​യാ​​തെ പ​​റ​​ഞ്ഞു. “ന​​മ്മ​​ൾ എ​​ല്ലാ​​വ​​രും ആ​​ഗ്ര​​ഹി​​ച്ച​​തു​​പോ​​ലെ​​യു​​ള്ള സ്വ​​ഭാ​​വ​​മ​​ല്ല ന​​സാ​​വു കൗ​​ണ്ടി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​തു​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ച പി​​ച്ചു​​ക​​ളി​​ൽ​​നി​​ന്ന് ല​​ഭി​​ച്ച​​ത് ”- ഐ​​സി​​സി പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ സ​​മ്മ​​തി​​ച്ചു.

രാ​​ജ്യാ​​ന്ത​​ര ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ മ​​റ്റേ​​തേങ്കിലും പി​​ച്ചാ​​ണ് ഇ​​ത്ത​​രം സ്വ​​ഭാ​​വം കാ​​ണി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ഐ​​സി​​സി ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല.

എ​​ന്നാ​​ൽ, യു​​എ​​സ്എ സ​​ഹ​ആ​​തി​​ഥേ​​യ​​ർ ആ​​യ​​തി​​നാ​​ലും ഈ ​​പി​​ച്ച് ഐ​​സി​​സി​​യു​​ടെ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മാ​​യ​​തി​​നാ​​ലും അ​​ങ്ങ​​നെ​​യൊ​​ന്നും ഇ​​തു​​വ​​രെ സം​​ഭ​​വി​​ച്ചി​​ല്ല. പ​​ക്ഷേ, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ മ​​ത്സ​​ര​​ത്തി​​ൽ പി​​ച്ച് ഈ ​​സ്വ​​ഭാ​​വം കാ​​ണി​​ച്ചാ​​ൽ ക​​ളി​​ക്കാ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​മെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല.

ബൗ​​ണ്‍​സ​​ർ അ​​പ​​ക​​ട​​ക​​രം

അ​​പ്ര​​തീ​​ക്ഷി​​ത ബൗ​​ണ്‍​സും സ്വിം​​ഗും എ​​ല്ലാ​​മാ​​യി ഭൂ​​തം​​ക​​യ​​റി​​യ രീ​​തി​​യി​​ലാ​​ണ് ന​​സാ​​വു പി​​ച്ച്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ലു​​ള്ള ഗ്രൂ​​പ്പ് ഡി​​യി​​ലെ പോ​​രാ​​ട്ട​​മാ​​ണ് ഇ​​വി​​ടെ ആ​​ദ്യ​​മാ​​യി ന​​ട​​ന്ന​​ത്. നാ​​ല് പി​​ച്ചു​​ക​​ൾ ഉ​​ള്ള​​തി​​ൽ ആ​​ദ്യ​​ത്തേ​​തി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.

ഇ​​ന്ത്യ​​യും അ​​യ​​ർ​​ല​​ൻ​​ഡും ത​​മ്മി​​ൽ ഗ്രൂ​​പ്പ് എ​​യി​​ലെ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ന​​സാ​​വു​​വി​​ലെ ര​​ണ്ടാം പോ​​രാ​​ട്ടം. നാ​​ലാം ന​​ന്പ​​ർ പി​​ച്ചി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം അ​​ര​​ങ്ങേ​​റി​​യ​​ത്. ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കും ഋ​​ഷ​​ഭ് പ​​ന്തി​​നും അ​​പ്ര​​തീ​​ക്ഷി​​ത ബൗ​​ണ്‍​സി​​ൽ ഏ​​റു കൊ​​ണ്ടു.

കൈ​​യി​​ൽ പ​​ന്ത് കൊ​​ണ്ട​​തി​​നെ തു​​ട​​ർ​​ന്ന് രോ​​ഹി​​ത് റി​​ട്ട​​യേ​​ർ​​ഡ് ഹ​​ർ​​ട്ടു​​മാ​​യി. മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ഹാ​​രി ടെ​​ക്‌ട​​റി​​നും ഏ​​റു​​കൊ​​ണ്ടു. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ഷാ​​ർ​​പ്പ് ബൗ​​ണ്‍​സ​​ർ ടെ​​ക്‌ട​​റി​​ന്‍റെ വി​​ര​​ലി​​ൽ കൊ​​ള്ളു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ത്യ x അ​​യ​​ർ​​ല​​ൻ​​ഡ് മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം മു​​ൻ​​താ​​രം ആ​​ൻ​​ഡി ഫ്ള​​വ​​ർ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ പി​​ച്ചി​​നെ​​തി​​രേ രൂ​​ക്ഷ​​മാ​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്.

100 ക​​ട​​ക്കാ​​ത്ത ഇ​​ന്നിം​​ഗ്സ്

ശ്രീ​​ല​​ങ്ക x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​ന്ത്യ x അ​​യ​​ർ​​ല​​ൻ​​ഡ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്കോ​​ർ 100 ക​​ട​​ന്നി​​ല്ല എ​​ന്ന​​തും വ​​ൻ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ശ്രീ​​ല​​ങ്ക 19.1 ഓ​​വ​​റി​​ൽ 77നു ​​പു​​റ​​ത്താ​​യി. 16.2 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യം നേ​​ടി.

ഇ​​ന്ത്യ​​ക്കെ​​തി​​രേ 16 ഓ​​വ​​റി​​ൽ അ​​യ​​ർ​​ല​​ൻ​​ഡ് 96ന് ​​പു​​റ​​ത്ത്. 12.2 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ ജ​​യ​​ത്തി​​ലെ​​ത്തി.

ന​​സാ​​വു കൗ​​ണ്ടി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ല് പി​​ച്ചു​​ക​​ളാ​​ണു​​ള്ള​​ത്. അ​​തി​​ൽ ഒ​​ന്നി​​ലും നാ​​ലി​​ലു​​മാ​​ണ് ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്ന​​ത്. ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ അ​​ട​​ക്കം ഈ ​​ലോ​​ക​​ക​​പ്പി​​ലെ ആ​​കെ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന​​സാ​​വു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഐ​​സി​​സി ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പി​ച്ചി​ന്‍റെ സ്വ​ഭാ​വം മാ​ത്ര​മ​ല്ല, ഔ​ട്ട് ഫീ​ൽ​ഡ് സ്പീ​ഡ് ഇ​ല്ലാ​ത്ത​തും ഇ​വി​ടു​ത്തെ റ​ണ്ണൊ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്നു​.

അ​​ഡ്‌​ലെ​​യ്ഡി​​ൽ​​നി​​ന്ന് എ​​ത്തി​​ച്ച ഡ്രോ​​പ്പ് ഇ​​ൻ പി​​ച്ച്!

ഇ​​ത്ര​​യും ദൂ​​ര​​ത്തു​​നി​​ന്ന് ഒ​​രു പി​​ച്ച് മാ​​റ്റി​​പ്ര​​തി​​ഷ്ഠി​​ച്ച ച​​രി​​ത്രം ഇ​​ല്ല എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. കാ​​ര​​ണം, ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ അ​​ഡ്‌​ലെ​​യ്ഡി​​ൽ​​നി​​ന്ന് ക​​പ്പ​​ൽ മാ​​ർ​​ഗ​​മാ​​ണ് ന​​സാ​​വു കൗ​​ണ്ടി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് പി​​ച്ചു​​ക​​ൾ എ​​ത്തി​​ച്ച​​ത്.

ക​​ട​​ൽ മാ​​ർ​​ഗ​​വും ക​​ര​മാ​​ർ​​ഗ​​വു​​മാ​​യി 2000 കി​​ലോ​​മീ​​റ്റ​​ർ സ​​ഞ്ച​​രി​​ച്ചാ​​ണ് ന​​സാ​​വു കൗ​​ണ്ടി സ്റ്റേ​​ഡി​​യ​​ത്തി​​ൽ പി​​ച്ചു​​ക​​ൾ എ​​ത്തി​​യ​​ത്. ഡ്രോ​​പ്പ് ഇ​​ൻ പി​​ച്ച് (മാ​​റ്റി​​പ്ര​​തി​​ഷ്ഠി​​ക്കു​​ക) ഇ​​തി​​നു മു​​ന്പും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, പ​​ര​​മാ​​വ​​ധി അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​റി​​ൽ താ​​ഴെ​​ മാ​​ത്ര​​മാ​​ണ് പി​​ച്ച് ഇ​​ത്ത​​ര​​ത്തി​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്.

►2021 ന​​വം​​ബ​​ർ: 2024 പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് സ​​ഹ ആ​​തി​​ഥേ​​യ​​രാ​​യി ഐ​​സി​​സി അ​​മേ​​രി​​ക്ക​​യെ അം​​ഗീ​​ക​​രി​​ക്കു​​ന്നു.

►2022 ന​​വം​​ബ​​ർ-​​ഡി​​സം​​ബ​​ർ: യു​​എ​​സ്എ​​യി​​ൽ മൂ​​ന്നാ​​മ​​ത് ഒ​​രു വേ​​ദി​​കൂ​​ടി ഐ​​സി​​സി അ​​ന്വേ​​ഷി​​ക്കു​​ന്നു. ലോ​​സ് ആ​​ഞ്ച​​ല​​സി​​ലെ വു​​ഡ്‌​ലി പാ​​ർ​​ക്ക് നോ​​ക്കി​​യെ​​ങ്കി​​ലും വേ​​ണ്ടെ​​ന്നു​​വ​​ച്ചു.

►2023 ജൂ​​ണ്‍: ന്യൂ​​യോ​​ർ​​ക്കി​​ലെ വാ​​ൻ കോ​​ർ​​ട്‌​ല​​ൻ​​ഡ് പാ​​ർ​​ക്ക് ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്യു​​ന്നു. ഡ്രോ​​പ്പ് പി​​ച്ചി​​ന്‍റെ സാ​​ധ്യ​​ത​​യ്ക്കാ​​യി അ​​ഡ്‌​ലെ​​യ്ഡ് ഓ​​വ​​ൽ ട​​ർ​​ഫ് സൊ​​ലൂ​​ഷ​​ൻ ക​​ന്പ​​നി​​യെ ഐ​​സി​​സി സ​​മീ​​പി​​ക്കു​​ന്നു.

►2023 ഓ​​ഗ​​സ്റ്റ്-​​സെ​​പ്റ്റം​​ബ​​ർ: ന​​സാ​​വു കൗ​​ണ്ടി​​യെ വേ​​ദി​​യാ​​ക്കാ​​ൻ ഐ​​സി​​സി തീ​​രു​​മാ​​നം.

►2023 ന​​വം​​ബ​​ർ 17: ന​​സാ​​വു കൗ​​ണ്ടി​​യി​​ൽ എ​​ട്ട് ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ഐ​​സി​​സി പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ട​​വു​​മാ​​യി ക​​രാ​​റി​​ലെ​​ത്തി.

►2023 ഡി​​സം​​ബ​​ർ: അ​​ഡ്‌ലെ​​യ്ഡി​​ൽ​​നി​​ന്ന് പി​​ച്ചു​​ക​​ൾ ജോ​​ർ​​ജി​​യ വ​​ഴി ഫ്ളോ​​റി​​ഡ​​യി​​ൽ. പി​​ച്ചു​​ക​​ൾ​​ക്ക് അ​​വി​​ടെ മൂ​​ന്ന് മാ​​സം പ​​രി​​ച​​ര​​ണം.

►2024 ഫെ​​ബ്രു​​വ​​രി 18: സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ പ​​ണി​​ക​​ൾ ആ​​രം​​ഭി​​ച്ചു.

►2024 മേ​​യ്: പി​​ച്ചു​​ക​​ൾ എ​​ത്തി​​ച്ചു. നാ​​ല് പി​​ച്ചു​​ക​​ൾ ഗ്രൗ​​ണ്ടി​​ന്‍റെ മ​​ധ്യ​​ത്തി​​ലും ആ​​റ് എ​​ണ്ണം പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി പ്രാ​​ക്ടീ​​സ് ഏ​​രി​​യ​​യി​​ലും പി​​ടി​​പ്പി​​ച്ചു.

►2024 മേ​​യ് 31: സ്റ്റേ​​ഡി​​യം ഐ​​സി​​സി​​ക്ക് ഔ​​ദ്യോ​​ഗി​​ക​​മാ​​യി കൈ​​മാ​​റി. ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് (ജൂ​​ണ്‍ 1) സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​ന്നാ​​യിരുന്നു സ്റ്റേ​​ഡി​​യകൈ​​മാ​​റ്റം.

Related posts

Leave a Comment