തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതിയുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്കി.
അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരേയും പരാതിയുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നാണ് പരാതി.
വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചില നേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം സംശയമുയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി ആത്മാര്‍ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലന്നും തരൂർ കുറ്റപ്പെടുത്തി. കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.