പാലക്കാട്: നെല്ലിയാന്പതിയിൽ ജനവാസ മേഖലയിൽ ചില്ലിക്കൊന്പനെത്തി. പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപമാണ് ചില്ലിക്കൊന്പനെത്തിയത്.
ഇന്നലെ വൈകീട്ട് ഏഴിന് ഇവിടെയെത്തിയ ചില്ലിക്കൊന്പൻ ഇന്നു രാവിലെ ആറുമണിവരെ ഇവിടെ നിലയുറപ്പിച്ചതോടെ പാഡികളിലെ താമസക്കാർ ഭീതിയിലാണ് കഴിഞ്ഞത്. പാഡികളുടെ അന്പതു മീറ്റർ അടുത്തുവരെ ആനയെത്തി.
അതിനിടെ വാൽപ്പാറ-പൊള്ളാച്ചി പാതയിൽ യാത്രക്കാർക്കു നേരെ കാട്ടാന പാഞ്ഞടുത്തതും പരിഭ്രാന്തി പരത്തി. കാടിനുള്ളിൽ നിന്നും അപ്രതീക്ഷിതമായി എത്തിയ കാട്ടാന യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.