വാഷിംഗ്ടൺ ഡിസി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജൂലൈ 24നു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും.
ഗാസാ യുദ്ധത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണയിൽ ഇളക്കമില്ലെന്നു വ്യക്തമാക്കാൻ കോൺഗ്രസ് അംഗങ്ങൾ നെതന്യാഹുവിനെ ക്ഷണിക്കുകയായിരുന്നു. ഭരണ- പ്രതിപക്ഷ പിന്തുണ ഇതിനുണ്ടായി.
നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ കഴിഞ്ഞമാസം അപേക്ഷ നല്കിയിരുന്നു.