കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻതന്നെ കാറിൽ നിന്ന് ഇറങ്ങി ഓടി. അവസരോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് യാത്രക്കാർ ഇറങ്ങിയോടിയത്.
തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്നിശമനസേനെയെത്തി തിയണച്ചു. ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആലുവ സ്വദേശി ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വാഹനമായിരുന്നു അത്. കാറിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.