റിയാസിയിൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം; ബ​സ് മ​ല​യി​ടു​ക്കി​ൽ വീ​ണ് ഒ​മ്പ​ത് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ റി​യാ​സി​യി​ല്‍ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് മ​ല​യി​ടു​ക്കി​ല്‍ വീ​ണ് ഒ​മ്പ​ത് തീ​ര്‍​ഥാ​ട​ക​ര്‍ മ​രി​ച്ചു. 33 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ജ​മ്മു​വി​ല്‍ നി​ന്ന് 140 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ശി​വ​ഖോ​രി ഗു​ഹാ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ച്ച​ത്. 

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് റി​യാ​സി എ​സ്പി മോ​ഹി​ത് ശ​ര്‍​മ അ​റി​യി​ച്ചു.

താ​ഴ്ച​യി​ലേ​ക്ക് വീ​ണ ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തീ​ർ​ഥാ​ട​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യിരുന്നു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല, പ​രു​ക്കേ​റ്റ​വ​ർ ചി​കി​ൽ​സ​യി​ലാ​ണ്.

സ​മീ​പ​ജി​ല്ല​ക​ളാ​യ ര​ജൗ​രി​യെ​യും പൂ​ഞ്ചി​നെ​യും അ​പേ​ക്ഷി​ച്ച് റി​യാ​സി​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം കു​റ​വാ​യി​രു​ന്നു.

Related posts

Leave a Comment