വിശ്വസിച്ചവര്‍ ചതിച്ചപ്പോള്‍! ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചത് സീരിയല്‍ രംഗത്തുള്ളവര്‍; സോളര്‍ വിവാദങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ശാലുമേനോന്‍ മനസു തുറക്കുന്നു

shalu1

സോളാര്‍ വിവാദം കത്തിനിന്ന സമയത്ത് സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് ശാലു മേനോന്‍. ബിജുവിന്റെ കാമുകിയെന്നും ബിനാമിയെന്നുമൊക്കെ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും കഥകള്‍ അന്തവും കുന്തവുമില്ലാതെ പ്രചരിച്ച നാളുകള്‍. എല്ലാ വിവാദവും ഒരുപരിധി വരെ കെട്ടടങ്ങിയപ്പോള്‍ ശാലു മേനോന്‍ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സീരിയല്‍ താരം കൂടിയായ സജി നായരുടെ കൈപിടിച്ചിരിക്കുന്നു. സീരിയലിലോ സിനിമയിലോ അല്ല ജീവിതത്തില്‍. സോളാര്‍ വിവാദത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ശാലുവും സജിയും തുറന്നുപറയുന്നു.

കൃഷ്ണകൃപാസാഗരം എന്ന സീരിയലിനിടെയാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത്. ജോഡിയായെത്തുന്നത് ആലിലത്തോണിയില്‍ അഭിനയിക്കുമ്പോഴും. ലൊക്കേഷനില്‍ ഭയങ്കര നിശബ്ദനായിരുന്നു സജിച്ചേട്ടന്‍. അന്ന് എനിക്ക് പ്രത്യേകിച്ചൊന്നും ചേട്ടനോട് തോന്നിയിരുന്നില്ല. എന്നാല്‍ ചേട്ടന് എന്നോട് താല്പര്യമുണ്ടായിരുന്നു. അതു ഞാന്‍ അറിയുന്നത് അടുത്തിടെയാണ്-ശാലു പറയുന്നു.

ആലിലത്തോണിയുടെ സെറ്റില്‍വച്ച് തങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നതായി സജി പറയുന്നു. ഞാന്‍ കൊള്ളില്ലാത്തവനാണ്, പെണ്ണുങ്ങള്‍ക്ക് കൂടെ അഭിനയിക്കാന്‍ പറ്റാത്തവനാണ്, എന്നിങ്ങനെ വാര്‍ത്തകള്‍ പരന്നു. എന്നെയും ശാലുവിനെയും തമ്മില്‍ അകറ്റുകയായിരുന്നു ലക്ഷ്യം. അതോടെ ആ സീരിയല്‍ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു- സജി വേദനയോടെ പറഞ്ഞു.

പ്രണയം മൊട്ടിടുന്നതിനിടെ ഞാന്‍ ജയിലിലായി. ഞാന്‍ പൂര്‍ണമായി വിശ്വസിച്ചു. അതിന്റെ പേരില്‍ ഞാന്‍ അറിയാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. 49 ദിവസത്തെ ജയില്‍ ജീവിതം എന്നെ വേറൊരാളാക്കി. അമ്മയ്‌ക്കൊപ്പം മാത്രം കിടന്നുറങ്ങിയിരുന്ന ഞാന്‍ പെട്ടെന്ന് ഒരുദിവസം പേടിയോടെയും പരിഭ്രമത്തോടെയും ജയിലിന്റെ ഇരുട്ടില്‍. ഇപ്പോഴും ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. പക്ഷേ, പ്രതീക്ഷിച്ചത്ര കുഴപ്പങ്ങള്‍ ജയിലില്‍ ഉണ്ടായില്ല. അവിടെയുള്ളവര്‍ മാന്യമായിട്ടാണ് പെരുമാറിയത്-ശാലുവിന്റെ വാക്കുകള്‍.

Related posts