നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് പോകുവാൻ വന്ന യാത്രക്കാരൻ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി സെയ്ത് മുല്ല (32) എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാൾ പൂന മേൽവിലാസത്തിലുള്ള വ്യാജ പാസ്പോർട്ടിലാണ് പോകുവാൻ വന്നത്.
ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ അബുദാബിക്ക് പോകുവാനാണ് ടിക്കറ്റ് എടുത്തിരുന്നത്. എമിഗ്രേഷൻ വിഭാഗം ഈ യാത്രക്കാരനെ നെടുമ്പാശേരി പോലീസിന് കൈമാറി.