രാ​ജ്യ​സ​ഭ​യും കേ​ന്ദ്ര​മ​ന്ത്രിസ്ഥാനവുമില്ല; ബി​ഡി​ജെ​എ​സി​ല്‍ അ​മ​ര്‍​ഷം

കോ​ഴി​ക്കോ​ട്: മൂ​ന്നാം ത​വ​ണ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ള്‍ പ്രാ​തി​നി​ധ്യം പ്ര​തീ​ക്ഷി​ച്ച ബി​ഡി​ജെ​എ​സി​നു നി​രാ​ശ. കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ​ദ​മോ രാ​ജ്യ​സ​ഭാം​ഗ​ത്വ​മോ പാ​ര്‍​ട്ടി​ക്ക് ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​സ്ഥാ​ന​ത്താ​വു​ന്ന​ത്. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ ഇ​ത്ത​വ​ണ​യും പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ന​ല്‍​കി​യ​ത്.

2019 ല്‍ ​രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ തു​ഷാ​റി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ടം കി​ട്ടു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​തേ സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള വി. ​മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യ​തോ​ടെ ആ ​സാ​ധ്യ​ത അ​ട​ഞ്ഞു. ഇ​ത്ത​വ​ണ ആ​ല​പ്പു​ഴ​യി​ലും ആ​റ്റി​ങ്ങ​ലും വോ​ട്ട് വ​ര്‍​ധി​ച്ച​ത് ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണെ​ന്ന് ബി​ഡി​ജെ​എ​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

 രാ​ജ്യ​സ​ഭ​യി​ലേ​ക്കോ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലേ​ക്കോ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റേ​തെ​ങ്കി​ലും ഉ​ന്ന​ത പ​ദ​വി​യും തു​ഷാ​ര്‍ ല​ക്ഷ്യംവയ്​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം തു​ഷാ​റി​ന്‍റെ നീ​ക്കം ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന ബി​ജെ​പി ഘ​ട​ക​ത്തി​ലെ പ്ര​മു​ഖ​ര്‍ത​ന്നെ ശ്ര​മം തു​ട​ങ്ങി.

ബി​ഡി​ജെ​എ​സ് ക​ട​ലാ​സ് സം​ഘ​ട​ന​യാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വും തൃ​ശൂ​രി​ലെ സ​ഹ​പ്ര​ഭാ​രി​യു​മാ​യ ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍ തു​റ​ന്ന​ടി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. കോ​ട്ട​യ​ത്തും മാ​വേ​ലി​ക്ക​ര​യി​ലും ബി​ഡി​ജെ​എ​സി​ന് കാ​ര്യ​മാ​യ വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ വ്യ​ക്തി പ്ര​ഭാ​വ​വും ബി​ജെ​പി​ക്കു കി​ട്ടി​യ വോ​ട്ടു​ക​ളും മാ​ത്ര​മാ​ണു ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും ബി​ഡി​ജെ​എ​സി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്നു​മാ​ണ് രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ പ​ക്ഷം. കോ​ട്ട​യ​ത്തും മാ​വേ​ലി​ക്ക​ര​യി​ലും ബി​ഡി​ജെ​എ​സി​നു ല​ഭി​ച്ച​ത് ബി​ജെ​പി വോ​ട്ടു​ക​ളാ​ണ്.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment