അ​ഡ്വ. ഡേ​വി​ഡ് അ​ബേ​ൽ ഡോ​ണോ​വ​നാ​യി സു​രേ​ഷ് ഗോ​പി; ജെ​എ​സ്കെ ഫ​സ്റ്റ് ലു​ക്ക്

സു​രേ​ഷ് ഗോ​പി, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​വീ​ൺ നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ജെ​എ​സ്കെ. ജാ​ന​കി വേ​ഴ്‌​സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്നാ​ണ് ജെ​എ​സ്കെ​യു​ടെ പൂ​ർ​ണ​രൂ​പം. ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു വ​ര​വ് കൂ​ടെ​യാ​ണ് ചി​ത്രം. അ​ഡ്വ. ഡേ​വി​ഡ് അ​ബേ​ൽ ഡോ​ണോ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്നു.

വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ്‌ പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ന​ട​ന്നു വ​രു​ക​യാ​ണ്. ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണു വ​ക്കീ​ൽ വേ​ഷ​ത്തി​ൽ സു​രേ​ഷ് ഗോ​പി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. ” I know what i am doing, and will continue doing the same’ എ​ന്ന ടാ​ഗ് ലൈ​നോ​ടെ എ​ത്തി​യ ജെ​എ​സ്കെ​യു​ടെ പു​തി​യ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ട​ത്.

മാ​ധ​വ് സു​രേ​ഷ്, അ​ക്സ​ർ അ​ലി, ദി​വ്യാ പി​ള്ള, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ജോ​യ് മാ​ത്യു, ബൈ​ജു സ​ന്തോ​ഷ് , യ​ദു കൃ​ഷ്ണ, ജ​യ​ൻ ചേ​ർ​ത്ത​ല, ര​ജ​ത്ത് മേ​നോ​ൻ, ഷ​ഫീ​ർ ഖാ​ൻ, കോ​ട്ട​യം ര​മേ​ശ്‌,അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, നി​സ്താ​ർ സേ​ട്ട്, ഷോ​ബി തി​ല​ക​ൻ, ബാ​ലാ​ജി ശ​ർ​മ, ജ​യ് വി​ഷ്ണു, ദി​ലീ​പ് മേ​നോ​ൻ, ജോ​മോ​ൻ ജോ​ഷി, വൈ​ഷ്ണ​വി രാ​ജ്, മ​ഞ്ജു ശ്രീ, ​ദി​നി, ജോ​സ് ചെ​ങ്ങ​ന്നൂ​ർ, മേ​ധ പ​ല്ല​വി, പ്ര​ശാ​ന്ത് മാ​ധ​വ് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ൾ.

കോ​സ്മോ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ഇ​ഫാ​ർ മീ​ഡി​യ​യും ചേ​ർ​ന്നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ജെ ​ഫാ​നി​ന്ത്ര കു​മാ​ർ, റാ​ഫി മ​തി​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സു​ജി​ത് നാ​യ​രും, കി​ര​ൺ രാ​ജു​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.​ഡി​ഒ​പി – റെ​ണ​ദി​വേ, എ​ഡി​റ്റ​ർ സം​ജി​ത് മു​ഹ​മ്മ​ദ്, മ്യു​സി​ക് ഗി​രീ​ഷ് നാ​രാ​യ​ണ​ൻ, റീ ​റെ​ക്കോ​ർ​ഡിം​ഗ് ക്രി​സ്റ്റോ ജോ​ബി , അ​ഡീ​ഷ​ണ​ൽ സ്ക്രീ​ൻ​പ്ലേ ആ​ൻ​ഡ് ഡ​യ​ലോ​ഗ് ജ​യ് വി​ഷ്ണു, മു​നീ​ർ മു​ഹ​മ്മ​ദു​ണ്ണി, വി​ഷ്ണു വം​ശ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റെ​ക്ടെ​ഴ്സ് രാ​ജേ​ഷ് അ​ടൂ​ർ, കെ ​ജെ വി​ന​യ​ൻ, കോ​സ്റ്റും ഡി​സൈ​ന​ർ അ​രു​ൺ മ​നോ​ഹ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​മൃ​താ മോ​ഹ​ന​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ശ്രീ​ജേ​ഷ് ചി​റ്റാ​ഴ, ശ​ബ​രി കൃ​ഷ്ണ, മേ​ക്ക​പ്പ് പ്ര​ദീ​പ്‌ രം​ഗ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ഷ​ൻ ജ​യ​ൻ ക്ര​യോ​ൺ, വി ​എ​ഫ് എ​ക്സ് ഐ​ഡ​ന്റ് ലാ​ബ്, ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി മാ​ഫി​യ ശ​ശി, ഫീ​നി​ക്സ് പ്ര​ഭു, രാ​ജ​ശേ​ഖ​ർ, സ്റ്റി​ൽ​സ് ജെ​ഫി​ൻ ബി​ജോ​യ്‌, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് – വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, കോ​ൺ​ടെ​ന്‍റ് കോ​ർ​ഡി​നേ​ഷ​ൻ അ​ന​ന്തു സു​രേ​ഷ് (എ​ന്‍റ​ർ​ട​യ്ൻ​മെ​ന്‍റ് കോ​ർ​ണ​ർ).

Related posts

Leave a Comment