വി​വാ​ഹേ​ത​ര​ബ​ന്ധ​ത്തി​നു ത​ട​സം; യു​വ​തി ഭ​ർ​ത്താ​വി​നെ കൊ​ന്നു; കുറ്റം സമ്മതിച്ച് യുവതി

ജ​യ്പു​ർ: മ​റ്റൊ​രു പു​രു​ഷ​നു​മാ​യി വി​വാ​ഹേ​ത​ര​ബ​ന്ധം പു​ല​ർ​ത്തു​ന്ന യു​വ​തി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബു​ണ്ടി ജി​ല്ല​യി​ലെ ദ​ബ്ലാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് 35കാ​ര​നാ​യ രാ​ജേ​ന്ദ്ര ഗു​ർ​ജ​റി​ന്‍റെ മൃ​ത​ദേ​ഹം ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു​പി​ന്നാ​ലെ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു.

സ​മീ​പ ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ത​നി​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും ഇ​യാ​ളോ​ടൊ​പ്പം ക​ഴി​യാ​നാ​ണു ഭ​ർ​ത്താ​വി​നെ കൊ​ന്ന​തെ​ന്നും യു​വ​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment