ശ്രേ​യാം​സ് കു​മാ​റി​നെ സി​പി​എംവ​ഞ്ചി​ച്ചു: മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​തു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​പി. ​വീ​രേ​ന്ദ്ര​കു​മാ​റി​നെ ദ്രോ​ഹി​ച്ച സി​പി​എം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ എം.​വി ശ്രേ​യാം​സ് കു​മാ​റി​നെ​യും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​നെ​യും ക്രൂ​ര​മാ​യി വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്.രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന് മ​ന്ത്രി സ്ഥാ​ന​മോ, ലോ​ക്സ​ഭാ സീ​റ്റോ രാ​ജ്യ​സ​ഭാ സീ​റ്റോ എ​ൽ​ഡി​എ​ഫ് ന​ൽ​കാ​ത്ത​ത് മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണ്.

2009 ൽ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എം.​പി.​ വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ലോ​ക്സ​ഭാ സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തും ജ​ന​താ​ദ​ളി​നെ എ​ൽ​ഡി​എ​ഫി​ൽനി​ന്നു പു​ക​ച്ചു പു​റ​ത്താ​ക്കി​യ​തും സി​പി​എം ആ​ണ്. കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ രാ​ജ്യ​സ​ഭാ സീ​റ്റ് ത്യ​ജി​ച്ചാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​ന് ന​ൽ​കി​യ​ത്.

പി​ന്നീ​ട് സി​പി​എം നേ​താ​ക്ക​ൾ കാ​ലു​പി​ടി​ച്ചാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​നെ​യും പാ​ർ​ട്ടി​യെ​യും എ​ൽ​ഡി​എ​ഫി​ലേ​ക്ക് ആ​ന​യി​ച്ച​ത്. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ മ​ര​ണ​ശേ​ഷം ബാ​ക്കി​വ​ന്ന ചു​രു​ങ്ങി​യ കാ​ലാ​വ​ധി​യി​ൽ ശ്രേ​യാം​സ് കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യെ​ങ്കി​ലും, പി​ന്നീ​ട് ര​ണ്ടു ത​വ​ണ ഒ​ഴി​വു​വ​ന്ന​പ്പോ​ഴും അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും മ​ന്ത്രി സ്ഥാ​നം ന​ൽ​കി​യ​പ്പോ​ൾ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ലെ കെ.​പി.​മോ​ഹ​ന​നെ മാ​ത്രം ഒ​ഴി​വാ​ക്കി. ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ കു​മാ​ര​സ്വാ​മി​യു​ടെ ജ​ന​താ​ദ​ൾ എ​സി​ന്‍റെ പ്ര​തി​നി​ധി ഇ​പ്പോ​ഴും എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രു​ന്നു.

ബി​ജെ​പി​യു​മാ​യു​ള്ള സി​പി​എം അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ പാ​ല​മാ​യാ​ണ് ജ​ന​താ​ദ​ൾ എ​സ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ബിജെപി​യെ പ്രീ​ണി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​നെ സി​പി​എം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment