കൊൽക്കത്ത: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കോളജ് അധികൃതരുടെ നിര്‍ദേശത്തിൽ പ്രതിഷേധിച്ചു ജോലിയില്‍നിന്നു രാജിവച്ച് അധ്യാപിക.
കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്വകാര്യ ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലി രാജി വച്ചത്. അഞ്ചിനായിരുന്നു സഞ്ജിദ രാജി സമര്‍പ്പിച്ചത്.
മേയ് 31നു ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ പറഞ്ഞു. സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തോളം കാലമായി ജോലി ചെയ്തുവരികയാണ് സഞ്ജിദ.മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്ന് അവർ പറഞ്ഞു.