കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കള്ളപ്പണം വിനിയോഗിച്ചോയെന്നറിയാൻ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അന്വേഷണം. നിര്‍മാണ പങ്കാളിയായ ഷോണ്‍ ആന്റണിയെ ഇഡി കൊച്ചി ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു.
നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാണത്തിന്റെ പേരില്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം. നിര്‍മാണത്തില്‍ പങ്കാളിത്തവും 40 ശതമാനം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് ഗുരുതരമായ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തിയത്.
സിനിമ ഹിറ്റായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നാണ് സിറാജിന്റെ പരാതി. മരട് പോലീസ് കേസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് സിനിമയുടെ നിര്‍മാണ കമ്പനിയുടെ തട്ടിപ്പുകള്‍ പുറത്താകുന്നത്.