പിണറായി വിജയന്‍ എത്തിയപ്പോള്‍ കളക്ടര്‍ ബ്രോ ഹാജരായില്ല, മുഖ്യമന്ത്രിക്ക് അതൃപ്തി, ഫേസ്ബുക്കില്‍ മാത്രം സജീവമാകുന്ന കളക്ടറെന്ന് അനുയായികളും

pinarayiമുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പങ്കെടുത്തില്ല. കളക്ടര്‍ പങ്കെടുക്കാത്തതിനെതിരേ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- ഇന്ന് കാലത്ത് കലക്ടറെ കാണണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അവധിയിലായതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ല. മുമ്പ് കലക്ടര്‍മാര്‍ക്കായി നടത്തിയ കോണ്‍ഫറന്‍സില്‍ ജില്ലയിലെ വികസനപ്രവര്‍ത്തികളുടെ തുടര്‍ച്ച ഇപ്പോള്‍ എങ്ങിനെയുണ്ടെന്ന് മനസ്സിലാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ ലീവായതിനാല്‍ വികസന പുരോഗതി സംബന്ധിച്ച് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ഫേസ്ബുക്കില്‍ മാത്രം സജീവമാവുന്നയാളെന്ന ആരോപണം നേരിട്ട ‘കലക്ടര്‍ ബ്രോ’ മീഡിയാ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് നേരത്തെ തന്നെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എം.കെ. രാഘവന്‍ എം പിയെ ഫേയ്‌സ്ബുക്കിലൂടെ അപമാനിക്കുകയും മലാപ്പറമ്പ് സ്കൂള്‍ വിഷയത്തില്‍ സജീവമായി ഇടപെട്ട എ പ്രദീപ്കുമാര്‍ എം എല്‍ എയെ പോലും കാഴ്ചക്കാരനാക്കി അവസാനനിമിഷം കയ്യടിനേടുകയും ചെയ്ത കലക്ടറുടെ നടപടിയും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Related posts