ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വ്യത്യസ്ത ശീലങ്ങളുണ്ട്. ചില ശീലങ്ങൾ ആസക്തിയായി മാറുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ സാധാരണയായി ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതിൽ എല്ലാ ഭക്ഷണപദാർഥങ്ങളും ശരീരത്തിന് ഗുണം ചെയ്തെന്നും വരില്ല.
എന്നാൽ മണലും സിമന്റും കഴിക്കുന്നത് ശീലമാക്കിയ ഒരു യുവതിയുണ്ട്. 39 കാരിയായ ബ്രിട്ടീഷ് യുവതി ഇപ്പോൾ സിമന്റിനും മണലിനും അടിമയായി മാറിക്കഴിഞ്ഞു.
പലരും മധുരമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു മറ്റ് ചിലരാവട്ടെ എരിവും മസാലയും ഉള്ള ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നു. എന്നാൽ മണൽ, ഇഷ്ടിക, മോർട്ടാർ എന്നിവയുടെ അസാധാരണമായ രുചിയാണ് പാട്രീസിന് ഇഷ്ടം.
റിപ്പോർട്ടുകൾ പ്രകാരം യുവതി വീടിൻ്റെ ഭിത്തികളിൽ ഉറ്റുനോക്കുകയും ചുവരുകൾക്കുള്ളിലെ വസ്തുക്കൾ കഴിക്കാൻ പ്ലാസ്റ്റർ പൊട്ടിക്കുകയും ചെയ്യാറുണ്ട്.
പാട്രിസിന്റെ ഭർത്താവിനും ഈ ആസക്തിയെക്കുറിച്ച് അറിയാം. പാട്രീസും ഭർത്താവും സ്കൂൾ സുഹൃത്തുക്കളായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. അവരുടെ വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ പാട്രിസ് ഈ ആസക്തി ഭർത്താവിൽ നിന്ന് മറച്ചുവച്ചു.
ആസക്തിയെക്കുറിച്ച് അറിഞ്ഞപ്പോൾ പാട്രീസിനോട് ആ ശീലം ഉപേക്ഷിക്കാൻ ഭർത്താവ് അഭ്യർഥിച്ചിരുന്നു. എന്നാൽ പാട്രീസിന് ഈ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
അവളുടെ അഭിപ്രായത്തിൽ ഇഷ്ടിക, സിമൻ്റ്, പ്ലാസ്റ്റർ എന്നിവയുടെ കഷണങ്ങൾ കഴിക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ സഹായിക്കുന്നു. ഈ ശീലം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും സിമന്റും ഇഷ്ടികയും ഉപേക്ഷിക്കാൻ പാട്രിസ് തയാറായില്ല. ഡോക്ടർ ഉപദേശിച്ചിട്ടും മരുന്നുകൾ നിർദേശിച്ചിട്ടും പാട്രീസ് തന്റെ ശീലം തുടരുകയാണ്.