തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവർക്കുള്ള ചികിത്സ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള സഹായം എന്നിവയെല്ലാം വളരെ വേഗത്തിൽ തന്നെ നടപ്പാക്കുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആവശ്യമായി വന്നാൽ അതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും.
വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കാര്യങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.