സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ കു​വൈ​ത്ത് ദു​ര​ന്തം; വി​റ​ങ്ങ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി വ്യോ​മ​സേ​ന വി​മാ​നം കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: കു​വൈ​റ്റിലെ ലേ​ബ​ർ ക്യാം​പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച 33 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യു​ള്ള വ്യോ​മ​സേ​ന വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. രാ​വി​ലെ 10.30ഓ​ടെ കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്ത് പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കും.

തു​ട​ര്‍​ന്ന് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സു​ക​ളി​ൽ മൃ​ത​ദേ​ഹം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങാ​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു.

Related posts

Leave a Comment