ന്യൂയോർക്ക്: ഇന്ത്യ- പാക്കിസ്ഥാൻ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടന്ന സ്റ്റേഡിയം പൊളിക്കുന്നു. ന്യൂയോർക്കിലെ നാസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് പൊളിക്കുന്നത്.
34,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരുന്നു സ്റ്റേഡിയം. ഇന്ത്യ- പാക്കിസ്ഥാൻ മത്സരമടക്കം മൂന്നു മത്സരങ്ങളാണ് ഈ ഗ്രൗണ്ടിൽ കളിച്ചത്. ഇന്ത്യ- യുഎസ്എ മത്സരമാണ് ഇവിടെ നടന്ന അവസാന മത്സരം.
ആറാഴ്ചകൊണ്ട് പൊളിച്ചു തീർക്കും. അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി താത്കാലികമായി നിർമിച്ച സ്റ്റേഡിയമാണിത്.