ഐറ്റം ഡാന്‍സിലൂടെയാണ് നടി നമിത തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീടു നിരവധി സിനിമകളില്‍ ചെറുതും വലിതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നില്ക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാകുന്നു.
തന്റെ ജീവിതത്തില്‍ സംഭവിച്ച ചില മോശം കാര്യങ്ങളെക്കുറിച്ചാണു താരം സംസാരിച്ചത്. ഒരു ഘട്ടത്തില്‍ എന്റെ ശരീരഭാരം വര്‍ധിക്കുകയും ഞാന്‍ ഭയങ്കരമായ വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു.
നമ്മുടെ ശരീരത്തിന് എന്താണു കുഴപ്പമെന്നും എത്രത്തോളം ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവര്‍ പറയുകയുള്ളു. സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണമാണ്.
2013 ല്‍ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ, അവര്‍ എന്റെ വളരെ അടുത്തുനിന്ന് എടുത്തൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് അതിനെപ്പറ്റി എന്തോക്കെയോ എഴുതി.
അതെനിക്കു വളരെ സങ്കടം നല്കിയ സംഭവമായിരുന്നു. അപ്പോഴാണു ഞാന്‍ ആരാണെന്നു കാണിച്ചു തരാമെന്ന് പറഞ്ഞ് 25 കിലോയോളം ഭാരം കുറച്ചത്. എന്റെ ആത്മസംതൃപ്തിക്കുവേണ്ടിയാണു ഞാനതു ചെയ്തത്. ഞാന്‍ ആരാണെന്നു സ്വയം തെളിയിക്കാനാണു ശരീരഭാരം കുറച്ചത്.
ഇന്ന് എല്ലാവര്ക്കും ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ട്. മനസില്‍ എന്തു വിചാരിച്ചാലും സോഷ്യൽ മീഡിയയിലൂടെ പറയാന്‍ സാധിക്കും. ഇത്തരത്തില്‍ വളരെ മോശം കമന്റുകള്‍ ഇടുന്നവര്‍ക്കെതിരേ പരാതി നല്‍കാമെന്നാണ് എന്റെ ഭര്‍ത്താവ് പറയാറുള്ളത്. പക്ഷെ ഞാന്‍ അദ്ദേഹത്തോട് അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ എന്നോടു മോശമായി പെരുമാറി.
ഞാന്‍ അവനോടു ചോദിച്ചത് നിങ്ങള്‍ പറയുന്നത് ഞാന്‍ ഒരിക്കലും ചെയ്യില്ല, പിന്നെ നിങ്ങള്‍ക്കത് എങ്ങനെ പറയാന്‍ കഴിയും? എന്നാണ്. അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അവനെക്കുറിച്ച് ഒരു വലിയ പോസ്റ്റ് ഇടുകയും, പരാതി നല്‍കുകയും ചെയ്തു. ഇതോടെ അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു. എന്നാൽ, അദ്ദേഹം അയച്ച രേഖകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. ഇത്തരക്കാരോട് അങ്ങനെയാണ് പെരുമാറേണ്ടത്- നമിത പറഞ്ഞു.