ക​ണ്ണൂ​രി​ൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ 18 പേ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ

ക​ണ്ണൂ​ർ: ത​ളാ​പ്പി​ലെ ഡ​യ​റ​ക്ട​റേ​റ്റ് സ്പോ​ർ​ട്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി.​വി. രാ​ജ​യു​ടെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 18 പേ​രെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.13 പേ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ട​ങ്ങി​യെ​ങ്കി​ലും അ​ഞ്ച് പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ദി​യ ദാ​സ്, മി​ഷൈ​ൻ, സ്നി​യ, സാ​ന്ദ്ര, ഗോ​പി​ക എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം തു​ട​ങ്ങി​യ​ത്. 18 കു​ട്ടി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ വ​യ​റു​വേ​ദ​ന​യും ത​ല​വേ​ദ​ന​യും തു​ട​ങ്ങി​യ​തോ​ടെ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ലി​ലു​ള്ള ബാ​ക്കി​യു​ള്ള കു​ട്ടി​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യും കു​ട്ടി​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി.

രാ​ത്രി​യി​ൽ ഫ്രൈ​ഡ് റൈ​സും ഗോ​ബി മ​ഞ്ചൂ​രി​യു​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ക​ഴി​ക്കാ​ൻ ന​ൽ​കി​യ​ത്. 200 ഓ​ളം പേ​രാ​ണ് നി​ല​വി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം​വ​രെ കോ​ച്ചു​മാ​രു​ടെ​യും ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫു​ഡ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഫു​ഡ് വി​ത​ര​ണം ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ജ​ൻ​സി​യു​ടെ താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​ത്.

Related posts

Leave a Comment