കൊല്ലം: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രെയിനുകളിൽ താത്ക്കാലികമായി അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ഇന്നു രാത്രി 11.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് മംഗളുരു സെൻട്രലിലേക്ക് പുറപ്പെടുന്ന എക്സ്പ്രസിൽ (16159) ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും.
16160 മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നാളെ ഒരു സ്ലീപ്പർ കോച്ച് അധികമായി ഉണ്ടാകും.
തിരുവനന്തപുരം-കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ (12075/76) ഇന്നുമുതൽ 17 വരെ ഒരു അധിക ചെയർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്.
16603 മംഗളുരു -തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ നാളെയും 16604 തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസിൽ 16-നും അധികമായി ഒരു സ്ലീപ്പർ കോച്ചും ഉൾപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു.