ജി7 ​ഉ​ച്ച​കോ​ടി; മാ​ര്‍​പാ​പ്പ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; ജോ ​ബൈ​ഡ​നെയും കാണും

ന്യൂ​ഡ​ൽ​ഹി: ജി7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​റ്റ​ലി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ജി7 ​ച​ർ​ച്ച​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന​ത്.

നി​ർ​മി​ത ബു​ദ്ധി​യു​ടെ ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നി​ലാ​ണ് ജി7 ​നേ​താ​ക്ക​ളു​ടെ ച​ർ​ച്ച​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന​ത്. 2021 ഒ​ക്ടോ​ബ​റി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി അ​വ​സാ​ന​മാ​യി മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​ത്. അ​മേ​രി​ക്ക, യു​ക്രെ​യ്ൻ, ഫ്രാ​ൻ​സ് രാ​ജ്യ​ത​ല​വ​ന്മാ​രു​മാ​യും മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.

മോ​ദി​യും ബൈ​ഡ​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​നാ​ണ് അ​റി​യി​ച്ച​ത്. മൂ​ന്നാം​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ബൈ​ഡ​ൻ മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും സ​ള്ളി​വ​ൻ പ​റ​ഞ്ഞു.

 

Related posts

Leave a Comment