പരിസരം ശുചിയാക്കുന്ന വൃത്തിക്കാരനെന്നാണ് കാക്കകളെ അറിയപ്പെടുന്നത്. ദിവസേന എത്രയെത്ര കാക്കകളാണ് നമ്മുടെ വീട്ടു മുറ്റത്ത് വരാറുള്ളത്. തെക്കേ തൊടിയിലിരുന്ന് കാക്ക കരഞ്ഞാൽ അന്ന് വീട്ടിൽ വിരുന്നുകാർ വരുമെന്നാണ് പറയുന്നത്. ഇങ്ങനൊക്കെയാണ് കാക്കയെന്ന് കേൾക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്ന കാര്യങ്ങൾ.
എന്നാൽ കാക്കയെന്ന് കേൾക്കുന്പോൾ കെനിയക്കാർ നേരെ മറിച്ചാണ് അവസ്ഥ. ആവാസവ്യവസ്ഥ പോലും തകിടം മറിക്കാൻ കഴിയുന്ന ഒരു ഭീകര ജീവിയാണ് കാക്ക എന്നാണ് കെനിയക്കാർ പറയുന്നത്.
അതുകൊണ്ട്തന്നെ കാക്കകളെ മുഴുവൻ കൊന്നൊടുക്കാനാണ് അവരുടെ തീരുമാനം. 10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെയാണ് അവർ കൊന്നൊടുക്കാൻ പോകുന്നത്. കെനിയയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകൾ അവരുടെ രാജ്യത്തെ ജന്തുജാലങ്ങൾക്ക് ജീവന് പോലും ഭീഷണി ആവുകയാണ്.
1940 -കളിലാണ് ഹൗസ് ക്രോസ് വിഭാഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഉൾപ്പടെ നശിപ്പിക്കുകയുമാണ്. അതിനാലാണ് കാക്കകളെ മുഴുവൻ നശിപ്പിക്കുവാൻ തീരുമാനിച്ചത്.