ബസിൽ കുഴഞ്ഞുവീണ യു​വ​തി​ക്ക് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി; അഭിനന്ദിച്ച് നാട്ടുകാരും സംഘടനകളും

മാന്നാ​ര്‍: യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​ക്കു ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യബ​സ് ജീ​വ​ന​ക്കാ​ര്‍. മാ​വേ​ലി​ക്ക​ര​യി​ല്‍നി​ന്നും മാ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ സ്വ​കാ​ര്യബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​ക്കാ​ണ് സ്വ​കാ​ര്യബ​സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി മാ​റി​യ​ത്.

കാ​യം​കു​ളം -തി​രു​വ​ല്ല റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മു​ഴ​ങ്ങോ​ടി​യി​ല്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ വി​ഷ്ണു, ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെട​ലാ​ണ് പാ​ണ്ട​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്.

മാ​വേ​ലി​ക്ക​ര​യി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റി​യ യു​വ​തി മാ​ന്നാ​ര്‍ കോ​യി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു വീഴു​ക​യാ​യി​രു​ന്നു. ഇ​തുക​ണ്ട സ​ഹ​യാ​ത്ര​ക്കാ​ര്‍ സി​പി​ആ​ര്‍ ഉ​ള്‍​പ്പെടെ ന​ല്‍​കി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും ബ​സ് ഡ്രൈ​വ​ര്‍ വി​ഷ്ണു ബ​സ് പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത് ക​ണ്ട​യു​ട​ന്‍ പ​രു​മ​ല ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും ബ​സ് ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ചു. യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ അ​ഭി​ന​ന്ദി​ച്ചു.

 

Related posts

Leave a Comment