ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ; ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യി കാ​ന​ഡ

ഫ്ളോ​റി​ഡ: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​ന്ന് ക​ള​ത്തി​ൽ. ദു​ർ​ബ​ല​രാ​യ കാ​ന​ഡ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇ​തി​നോ​ട​കം സൂ​പ്പ​ർ എ​ട്ട് സ്ഥാ​നം ഇ​ന്ത്യ ഉ​റ​പ്പാ​ക്കി​യ​താ​ണ്.

ഗ്രൂ​പ്പി​ൽ സ​ന്പൂ​ർ​ണ ജ​യ​മാ​ണ് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ജ​യം നേ​ടാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ബാ​റ്റിം​ഗ് ടീം ​ഇ​ന്ത്യ​ക്ക് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്‌​ലി​ക്ക് മൂ​ന്ന് മ​ത്സ​ര​ത്തി​ലും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

◄ഓ​പ്പ​ണിം​ഗ്, മ​ഴ പ്ര​ശ്നം►

രോ​ഹി​ത് ശ​ർ​മ-​വി​രാ​ട് കോ​ഹ്‌​ലി ഓ​പ്പ​ണിം​ഗ് ഇ​തു​വ​രെ ക്ലി​ക്കാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് ഇ​തേ രീ​തി​യി​ൽ ചെ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ കൈ​യി​ൽ​നി​ന്ന് വ​ഴു​തും.

ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ ന​സാ​വു കൗ​ണ്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ന്ന് കാ​ന​ഡ​യ്ക്കെ​തി​രാ​യ മ​ത്സ​രം ഫ്ളോ​റി​ഡ​യി​ലാ​ണ്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം​വ​രു​ത്താ​ത്ത രോ​ഹി​ത്, ഇ​ന്നും നി​ല​വി​ലെ ടീ​മി​നെ നി​ല​നി​ർ​ത്താ​നാ​ണ് സാ​ധ്യ​ത. സ​ഞ്ജു സാം​സ​ണ്‍, യ​ശ​സ്വി ജ​യ്സ്വാ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ന്നും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം ല​ഭി​ച്ചേ​ക്കി​ല്ല.

ഫ്ളോ​റി​ഡ​യി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​ധാ​ന പ്ര​ശ്നം. മ​ഴ​യെ​ത്തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​യു​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

◄സൂ​പ്പ​ർ 8 ►

സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ന്ത്യ​ക്കൊ​പ്പം പൂ​ൾ എ​യി​ൽ ക​ളി​ക്കു​ന്ന ടീ​മു​ക​ൾ ഏ​തെ​ല്ലാ​മെ​ന്ന് ഏ​ക​ദേ​ശം വ്യ​ക്ത​മാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ടം​നേ​ടു​ന്ന​ത്. ര​ണ്ട് പൂ​ളാ​യി തി​രി​ച്ചാ​ണ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം. പൂ​ളു​ക​ളി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ സെ​മി​യി​ലേ​ക്ക് മു​ന്നേ​റും.

സീ​ഡ് അ​നു​സ​രി​ച്ചാ​ണ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ലേ​ക്ക് ടീ​മു​ക​ൾ മു​ന്നേ​റു​ന്ന​ത്. എ1, ​ബി2, സി1, ​ഡി2 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​ഡ് അ​നു​സ​രി​ച്ച് സൂ​പ്പ​ർ എ​ട്ട് പൂ​ൾ എ​യി​ൽ ടീ​മു​ക​ൾ എ​ത്തു​ക.

അ​താ​യ​ത് ഇ​ന്ത്യ, ഓ​സ്ട്രേ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ ടീ​മു​ക​ൾ പൂ​ൾ എ​യി​ൽ എ​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടാ​യി​രു​ന്നു ഒ​ന്നാം സീ​ഡു​കാ​ർ. എ​ന്നാ​ൽ, ഇം​ഗ്ല​ണ്ടി​ന്‍റെ സൂ​പ്പ​ർ എ​ട്ട് സ്ഥാ​നം ഇ​തു​വ​രെ ഉ​റ​പ്പാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ര​ണ്ടാം സീ​ഡു​കാ​രാ​യ ഓ​സ്ട്രേ​ലി​യ ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് സൂ​പ്പ​ർ എ​ട്ട് ഉ​റ​പ്പാ​ക്കി. ഗ്രൂ​പ്പ് സി​യി​ൽ ന്യൂ​സി​ല​ൻ​ഡാ​യി​രു​ന്നു ഒ​ന്നാം സീ​ഡു​കാ​രെ​ങ്കി​ലും അ​വ​ർ പു​റ​ത്താ​യി. അ​തോ​ടെ ആ ​സ്ഥാ​നം അ​ഫ്ഗാ​നി​സ്ഥാ​നു ല​ഭി​ച്ചു. കാ​ര​ണം, ഗ്രൂ​പ്പി​ൽ ര​ണ്ടാം സീ​ഡു​കാ​രാ​യി​രു​ന്നു വെ​സ്റ്റ് ഇ​ൻ​ഡീ​സ്.

ഗ്രൂ​പ്പ് ഡി​യി​ലെ ഒ​ന്നാം സീ​ഡു​കാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ര​ണ്ടാം സീ​ഡ് ശ്രീ​ല​ങ്ക​യു​മാ​യി​രു​ന്നു. ല​ങ്ക പു​റ​ത്താ​യി. ഇ​തോ​ടെ ബം​ഗ്ലാ​ദേ​ശാ​യി​രി​ക്കും ഗ്രൂ​പ്പ് ഡി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ എ​ട്ട് പൂ​ൾ എ​യി​ലേ​ക്ക് എ​ത്തു​ന്ന നാ​ലാം ടീം.

Related posts

Leave a Comment