വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ക​സ്റ്റം​സ് അം​ഗീ​കാ​രം; ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും സാ​ധ്യ​മാ​വു​ന്ന നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തെ ക​സ്റ്റം​സ് പോ​ർ​ട്ടാ​യി അം​ഗീ​ക​രി​ച്ച​താ​യി തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​റി​യി​ച്ചു. സെ​ക്‌​ഷ​ൻ 7 എ ​അം​ഗീ​കാ​ര​മാ​ണ് വി​ഴി​ഞ്ഞ​ത്തി​നു ല​ഭി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ഇ​തോ​ടെ ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും സാ​ധ്യ​മാ​വു​ന്ന നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റി.

ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ക​സ്റ്റം​സ് മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ കം​പ്യൂ​ട്ട​ർ സം​വി​ധാ​നം, മി​ക​ച്ച സ​ർ​വ​ർ റൂം ​ഫെ​സി​ല​റ്റി തു​ട​ങ്ങി 12 മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ക​സ്റ്റം​സ് മു​ന്നോ​ട്ടു വ​ച്ചി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വി​ഴി​ഞ്ഞ​ത്തി​ന് സാ​ധ്യ​മാ​യ​തോ​ടെ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ മു​ഖ്യ ഹ​ബ്ബാ​യി മാ​റാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തു​വ​ഴി വി​ഴി​ഞ്ഞ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

ഇ​നി സെ​ക്‌​ഷ​ൻ എ​ട്ട്, സെ​ക്‌​ഷ​ൻ 45 പ്ര​കാ​ര​മു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും, പോ​ർ​ട്ട് കോ​ഡു​മാ​ണ് വി​ഴി​ഞ്ഞ​ത്തി​ന് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​നു​വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ഇ​ന്ത്യ​യു​ടെ ആ​ദ്യ ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റ് തു​റ​മു​ഖ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. (ഒ​രു ക​പ്പ​ലി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ച​ര​ക്കു​ക​ൾ മാ​റ്റി​യ​ശേ​ഷം ച​ര​ക്കു​നീ​ക്കം ന​ട​ത്തു​ന്ന തു​റ​മു​ഖ​മാ​ണ് ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റ് പോ​ർ​ട്ട്.)

ഇ​ന്ത്യ​യു​ടെ പ്രാ​ദേ​ശി​ക ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ചെ​റു​ക​പ്പ​ലു​ക​ളി​ലെ​ത്തു​ന്ന ച​ര​ക്കു​ക​ൾ/​ക​ണ്ടെ​യ്‌​ന​റു​ക​ൾ വി​ഴി​ഞ്ഞ​ത്തു വ​ച്ച് വ​മ്പ​ൻ മ​ദ​ർ​ഷി​പ്പു​ക​ളി​ലേ​ക്കു മാ​റ്റി വി​ദേ​ശ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കാ​നാ​കും. വി​ദേ​ശ​ത്തു​നി​ന്ന് മ​ദ​ർ​ഷി​പ്പു​ക​ളി​ലെ​ത്തു​ന്ന ക​ണ്ടെ​യ്‌​ന​റു​ക​ൾ വി​ഴി​ഞ്ഞ​ത്തു​വ​ച്ച് ചെ​റു​ക​പ്പ​ലു​ക​ളി​ലേ​ക്ക് മാ​റ്റി പ്രാ​ദേ​ശി​ക തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കും അ​യ​യ്ക്കാം.

സെ​ക്‌​ഷ​ൻ ഏ​ഴ് അ​നു​മ​തി കൂ​ടി ല​ഭി​ച്ച​തോ​ടെ വ​ലി​യ സാ​ധ്യ​ത​യാ​ണ് വി​ഴി​ഞ്ഞ​ത്ത് തു​റ​ക്കു​ന്ന​ത്. ച​ര​ക്കു​നീ​ക്ക​ത്തി​ൽ നി​ർ​ണാ​യ​ക തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment