വേനൽക്കാലത്ത് ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ കാലാവസ്ഥയിൽ ആശ്വാസത്തിനായി പലരും എയർ കണ്ടീഷൻഡ് മുറികളിലാണ് അഭയം തേടിയത്. എന്നാൽ എസികളുടെ തുടർച്ചയായുള്ള ഉപയോഗവും ഉയർന്ന ചൂടും കാരണം പലയിടത്തും എസി പൊട്ടിത്തെറിച്ച് അപകടങ്ങൾ സംഭവിക്കുകയും ചെയ്തു.
അടുത്തിടെ എക്സിൽ പ്രചരിച്ച ഒരു വീഡിയോയിൽ എസി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അപാർട്ട്മെന്റ് പൂർണമായും കത്തി നശിച്ചതിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
വീഡിയോ വൈറലായതോടെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായി ഉണ്ടാകുന്നതെന്ന ചോദ്യവും ഉയർന്നുവന്നു. ഈ വേനൽക്കാലത്തിന് മുമ്പ് ഞങ്ങൾ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ല’ എന്നാണ് ദൃശ്യത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. എന്നാൽ ഇതുവരെ സ്ഥലത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കമൻ്റുകളിൽ ഈ വർഷം എസികൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ വർധനവിനെക്കുറിച്ച് പലരും ചർച്ച ചെയ്തു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എയർ കണ്ടീഷണറിലുണ്ടായ സ്ഫോടനത്തിൽ വൻ തീപിടിത്തമാണ് ഉണ്ടായത്. നോയിഡ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലായിരുന്നു സംഭവം.
AC फटा और फिर फ्लैट में कुछ नहीं बचा
— Sachin Gupta (@SachinGuptaUP) June 13, 2024
ग्रेटर नोएडा वेस्ट के गौर सिटी-1 की ये तस्वीर वाकई सोचने को मजबूर करती है कि हर रोज AC क्यों फट रहे हैं। इस गरमी से पहले तो ऐसा कभी नहीं सुना। pic.twitter.com/NeXfHB9Sjy