നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം; ഫാദേഴ്സ് ഡേയിൽ അച്ഛന്‍റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ്

പ്ര​ശ​സ്ത​ന​ട​ൻ സു​കു​മാ​ര​ൻ ഓ​ർ​മ​യാ​യി​ട്ട് 27 വ​ർ​ഷം. നി​ർ​മാ​ല്യ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഒ​ട്ടേ​റെ മി​ക​ച്ച റോ​ളു​ക​ൾ സ​മ്മാ​നി​ച്ച ശേ​ഷ​മാ​ണ് കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞ​ത്.

നി​ർ​മാ​ല്യ​ത്തി​ലൂ​ടെ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും1977​ൽ സു​രാ​സു ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി ബേ​ബി സം​വി​ധാ​നം ചെ​യ്ത “ശം​ഖു​പു​ഷ്പ”​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ൽ അ​ദ്ദേ​ഹം ഒ​രു സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത്.

ബ​ന്ധ​നം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ശ​ബ്ദ​ത്തി​ലൂ​ടെ മ​റ്റ് ന​ട​ൻ​മാ​രി​ൽ നി​ന്നും സു​കു​മാ​ര​ൻ വേ​റി​ട്ട് നി​ന്നു.​ഇ​പ്പോ​ഴി​താ മ​ക​ൻ പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സു​കു​മാ​ര​ന്‍റെ ഓ​ർ​മ​ദി​വ​സം​മാ​ത്ര​മ​ല്ല ഇ​ന്ന് ഫാ​ദേ​ഴ്സ് ഡേ ​കൂ​ടി​യാ​ണ്. അ​തി​നാ​ൽ ത​ന്നെ പൃ​ഥ്വി​രാ​ജ് പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് പ​റ​യാ​നേ​റെ ക​ഥ​ക​ളു​ണ്ട്.

Related posts

Leave a Comment